Thursday 18 October 2012

പ്രണയാഭ്യർദ്ദ്തന

പ്രണയാഭ്യർത്ത്ദന എന്ന ചിന്ത ആദ്യം കടന്നുവന്നത്‌ കൂട്ടുകാരുടെ ഇടയിൽ നിന്നയിരുന്നു. അവർ പ്രണയത്തെക്കുറിച്ചും പ്രണയിനിയെക്കുറിച്ചും ഒക്കെ പറയുമ്പോൾ മനസ്സിൽ ഒരു വേദനയും അസൂയയും ആയിരുന്നു. പിന്നെ താൻ മാത്രം എന്തെ ഇങ്ങെനെ ഒറ്റയാൻ ആയി കഴിയുന്നു എന്ന കുറ്റ്ബോധം ആയി. വികാരങ്ങൾ ഒരു പുഴ പോലെ മനസ്സിലൂടൊഴുകിയപ്പൊൾ അവൻ ഒരുകാര്യ്ം മനസ്സിൽ ഉറപ്പിച്ചു, 'ആരൊടെങ്കിലുംപ്രണയാഭ്യർത്ത്ദന നടത്തുക, സ്വയം സ്നേഹിക്കപ്പെടുക'. പിന്നെയൊന്നും അലോചിചില്ല, അതിനുള്ള വഴികൾ ആലോചിച്ചു.
ആരെ തിരഞ്ഞെടുക്കണം എന്നായി അടുത്ത സംശയം."ബസ്റ്റാൻഡിൽ സ്തിരം കാണുന്ന് കുട്ടിയായാല്ലൊ? വേണ്ട അത്‌ റിസ്കാവും".പിന്നെ മനസ്സിൽ വന്നത്‌ ബസ്സിൽ സ്തിരം തന്നെത്തന്നെ നോക്കുന്ന(ചിലപ്പൊ തെറ്റിധ്ദാരണയാവും) പെൺകുട്ടിയാണു. "ഹേയ്‌, അതും ശരിയാകില്ല.. ഹ്ം... ഇനിയാരാണു...?"

കുറേനേരത്തെ ആലൊചനക്കുശെഷം അവൻ തീരുമാനിച്ചു"ഹാ.. കിട്ടിപ്പോയ്‌.. ഫസ്റ്റ്‌ യിയറിൽ നിന്നും തപ്പിയെടുക്കാം ". അപ്പോഴാണു ഫസ്റ്റ്‌ യിയെർസ്സിന്റെ അഡ്മിഷൻ കഴിഞ്ഞ വിവരം ഓർത്തത്‌.

പിറ്റേന്ന് രാവിലെ ആ ഒരു വലിയ ലക്ഷ്യ്‌വുമായിട്ടാണു കൊളേജിൽ പൊയത്‌. മനസ്സിനെന്തൊ കുളിർമ്മ തോന്നി, ഒരുപക്ഷെ ശുഭകാര്യങ്ങൾക്കായിരിക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ, അവൻ മനസ്സിൽ കരുതി. ചിന്തിച്ചു നിന്നു സമയം പൊയതറിഞ്ഞില്ല. പിന്നീടുള്ളൊരുക്കമെല്ലാം വേഗതിലായിരുന്നു."ഇന്ന് 'പെണ്ണുകാണൽ ചടങ്ങുള്ളതല്ലെ'കുറച്ചധികം മേക്കപ്പ്‌ ഇട്ടേക്കാം" പൗഡർ വാരി മുഖത്തു വാരിത്തട്ടിയശേഷം അവൻ ബാഗുമെടുത്ത്‌ പുറത്തേക്കോടി

............................................................
ബസ്സ്‌ താമസ്സിച്ചണെത്തിയത്‌. അത്‌ കാരണം അവൻ വെഗത്തിലാണു നടന്നതു. പെട്ടെന്നാണു അതു സംഭവിചത്‌,ഒരു വെട്ടുകല്ലേൽ തട്ടി അവൻ ഒരു പെങ്കുട്ടിയുടെ മുകളിലെക്ക്‌ വീണു. അവൻ പെട്ടെന്നു തപ്പിത്തടഞ്ഞെണീറ്റ്‌ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു "സോറി, ഞാൻസത്യമായും കണ്ടില്ല.. വല്ലതും പറ്റിയോ?" "ഹേയ്‌ ഇല്ല..." അവൾഒരു ആശ്ചര്യ സ്വരത്തിൽ പറഞ്ഞു. പിന്നീടാണവനറിഞ്ഞത്‌ അവൾ ഒരേ കോളേജിലാണെന്നും തന്റെ ജൂനിയർ ആണെന്നും. അവൾ ആരെയൊ അവിടെ കാതു നിൽക്കുകയായിരുന്നു. അവൻ വീണ്ടും നടന്ന് തുടങ്ങി.

യാത്രയിൽ അവൾതന്നെയായിരുന്നു അവന്റെ മനസ്സിൽ. അവളുടെ നീണ്ടു വിടർന്ന് നയനങ്ങളും, നിഷ്കളങ്കമായ നോട്ടവും അവനെ വല്ലാതങ്ങ്‌ ആകർഷിച്ചു."ഇവളെത്ത്ന്നെ തിരഞ്ഞെടുത്തേക്കാം".

വെട്ടുകല്ലിനു ഒരു സ്തുതിയും പാടി അവൻ ക്ലാസ്സിൽ കയറി. ഇന്റർവെൽ ഒന്ന് പെട്ടെന്നാകാൻ അവന്റെ മനസ്സു വെമ്പി. "ഏതായലും ഇന്നു തന്നെ എല്ലാം ശെരിയാക്കിയെടുക്കണം, അല്ലേൽ വല്ലവനും വ്വന്ന് കൊത്തിക്കൊണ്ട്‌ പോയാൽ തീർന്നില്ലേ എല്ലാം!".ഇന്റർവെൽ ആയപ്പോൾഅവൻ അവളുടെ ക്ലാസ്‌ തിരക്കിയിറങ്ങി. ഒടുവിൽ കണ്ടെത്തി. ഭാഗ്യത്തിനവ്ല് ക്ലാസ്സിൽ തന്നെയുണ്ട്‌അയിരുന്നു.. എന്തൊ എഴുതുകയാണു. അവനവിടെത്ത്ന്നെ കുറച്ചുനേരം കാത്തിരുന്നു, അവളുടെഭംഗിയും ആസ്വ്ദിച്ചുകൊണ്ട്‌ . കുറച്ച്‌ സമയം കഴിഞ്ഞപ്പോൾ അവൾ കുറച്ച്‌ പേപ്പറുകളുമയി ഇറങ്ങിവന്നു. ഒപ്പം കൂട്ടുകാരിയുമുണ്ടായിരുന്നു."എല്ലാം ഓരു നിമിത്തം തന്നെ" എന്ന് മനസ്സിൽ കരുതിയവൻ അവളുടെ അരികിലേക്ക്‌ ചെന്നു. അവൾ ചിരിച്ചു. "ഇന്ന് രാവിലെ എന്നെ മറിച്ചിട്ട ചേട്ടനല്ലേ?" തെല്ലും കൂസലില്ലാതെയുള്ള അവളുടെ ചൊദ്യം കേട്ടവൻ ഒരു നിമിഷം നിശബ്ദനായ്‌. മനസ്സിൽ പറയാൻ വേണ്ടി മന:പാഠമാക്കിയതൊക്കെ ഒരുനിമിഷം കൊണ്ടുമറന്നു. ഇടർന്ന സ്വരത്തിൽ അവൻ പറഞ്ഞു"എനിക്കിയളോട്‌ മാത്രം ഒരുകാര്യം പറയനുണ്ടയിരുന്നു. തിരക്കില്ലെങ്കിൽ ഇത്തിരിനേരം ഇങ്ങൊട്ടു വരാമൊ?" അവൾ തലയാട്ടി. അവൻ കുറച്ച്‌ മുൻപോട്ട്‌ നടന്നു. പുറകെ അവളും. ഒരു മൂലക്കെത്തിയ ശേഷം ഉണങ്ങിയ തൊണ്ട ഒന്ന് 'കിച്‌ കിച്‌' പരിശോധിച്കിട്ട്‌ അവ്ൻ തുടർന്നു"എനിക്കിയാളെ ഇഷ്ടമാണു.. അത്‌ പറയൻ വേണ്ടിയാണു വിളിച്ചത്‌. മുൻപെങ്ങും പ്രൊപ്പോസ്‌ ചെയ്തുള്ളശീലം എനിക്കില്ല. അതുകൊണ്ടാണു വളച്ചുകെട്ടാതെ തുറന്ന് പറഞ്ഞത്‌. പ്രൊപ്പോസ്‌ ചെയ്തതിൽ എന്തെങ്കിലും കുറവുണ്ടേൽ ക്ഷമിക്കണം! പിന്നെ മറുപടി ഇപ്പോൾതന്നെ തരണമെന്നില്ല്.. ആലോചിച്ച്‌ പിന്നെപ്പറഞ്ഞാലും മതി.. റിപ്ലേ പ്രതികൂലമാണെങ്കിലും എനിക്കുവിരോധമില്ല.. ഇക്കാര്യം ആരോടും പറയാതിരുന്നാൽ മതി...." എങ്ങനെയൊക്കെയൊ അവൻ പൂർണ്ണമാക്കി. പിന്നീടവളുടെ ഊഴമായിരുന്നു, അവളൊരു പുഞ്ചിരിയോടെ പറഞ്ഞു:"സോറി.. എനിക്ക്‌ ഒരു സഹോദരനേയപ്പോലെയൊ നല്ല കൂടുകാരനെപ്പോലെയൊ മത്രമെ കാണാൻ കഴിയു.. ഇത്രയുമൊക്കെ പറഞ്ഞതു കൊണ്ട്‌ ഞാൻ തുറന്ന് പറയാം.. ഞാൻ വേറൊരാളുമായ്‌ ഇഷ്ടത്തിലാണു..അതാരാണെന്നുമാത്രം ചോദിക്കരുത്‌, ഞാൻ പറയില്ല.." എല്ലാ പെൺപിള്ളേരുടെയും സ്തിരം പല്ലവി അവളും ആവർത്തിച്ചു. കുറച്ചു സമയം ഒരു നിശബ്ദതയായിരുന്നു. വിദൂരതയിലേക്ക്‌ കണ്ണും നട്ടിരുന്ന് അവ്നെ നോക്കി അവൾ ചോദിച്ചു "ഞാൻ പൊയ്ക്കോട്ടെ...?" അവൻ ഒന്നു തലയാട്ടിയിട്ടു പറഞ്ഞു"പൊയ്ക്കോളൂ.. എനിക്കു പരിഭവമൊ വിരോധമൊ ഒന്നും ഇല്ല.. നഷ്ടങ്ങളുടെ കൂട്ടതിൽ ഒരുനഷ്ടവും കൂടി.." പിന്നെ തിരിഞ്ഞു നടന്നു.

പിന്നിൽ ഒരു പരിഹാസച്ചിരി ഉയരുന്നുണ്ടോയെന്നവൻ സംശയിച്ചു.."ഹ്ം...... ലോകത്ത്‌ പ്രണയാബ്ഭ്യർത്തന നടത്തുന്ന ആദ്യത്തെയാളന്നുമല്ലല്ലൊ താൻ... എന്റെ വിലപ്പെട്ട സ്നേഹതിനുള്ളഅർഹത അവൾക്കില്ലാതെപൊയ്‌"
ഒരിക്കലും പൊഴിക്കില്ലെന്ന് ഉറപ്പുള്ള പൂമരച്ചുവട്ടിൽ ഒരു വസന്തകാലം മുഴുവൻ കാതിരിക്കാൻ അവൻ തയ്യാറല്ലായിരുന്നു.

............................................................................
............................................................................

വീട്ടിലേക്കുള്ളവഴിയിലൂടെ അവൻ തനിയെ നടന്നു. നൂറായിരം ചിന്തകളോടെ. മാനമിരുണ്ടതും ചാറ്റൽമഴ പെയ്തതുംഅവനറിഞ്ഞില്ല. തണുത്തുറച്ച വഴിയിൽ ചവുട്ടി മുൻപോട്ട്‌ നീങ്ങുമ്പോൾ ഒരു ചോദ്യം മനസ്സിലവശേഷിച്ചു.. "ഇനിയെന്ത്‌...?"

10 comments:

  1. വായിച്ചു.കഥയില്‍ എന്തെങ്കിലും പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുക,ആശംസകള്‍

    ReplyDelete
  2. പ്രണയം....ഉം ..ഉം....ഇത് ഒരു കഥയല്ല. അനുഭവത്തിലെവിടെയോ ഉള്ള ചില സീനുകള്‍ മറ്റൊരു തരത്തില്‍ വ്യഖ്യാനിക്കാന്‍ ശ്രമിച്ചു എന്ന് മാത്രം. ഈ വിഷയം എഴുത്തുകാരുടെ പ്രിയപ്പെട്ടതാണ്. പ്രണയം എന്നും പൈങ്കിളി തന്നെ... അല്ലാത്ത പ്രണയത്തെ ചുരുക്കം ചിലരെ എഴുതി കണ്ടിട്ടുള്ളൂ ..

    ഇവിടെ സംഭവം എഴുത്തിനു നല്ലൊരു ഫ്രൈം ഉണ്ടായിരുന്നു. തരക്കേടില്ലാത്ത ഒഴുക്കും ഉണ്ടായിരുന്നു...പക്ഷെ കാര്യമായൊരു ട്വിസ്ട്ടോ, സസ്പെന്‍സോ ഒന്നുമില്ലാത്ത രീതിയില്‍ പറഞ്ഞവസാനിപ്പിച്ചു. അക്ഷരത്തെറ്റുകള്‍ ഒരുപാടുണ്ട് ..ശ്രദ്ധിക്കുക.... ഇനിയും നന്നായി എഴുതാന്‍ ആകുമെന്ന കാര്യം ഉറപ്പാണ്. പുതിയ വിഷയങ്ങള്‍ തേടുക എന്നത് ചിലപ്പോള്‍ ബുദ്ധിമുട്ടായിരിക്കും. ഉള്ള വിഷയങ്ങളെ എങ്ങിനെ പുതുമയോടെ വിവരിക്കാന്‍ സാധിക്കും എന്ന് നിരീക്ഷിക്കുക. നിരീക്ഷണം ഒരു മുതല്‍ കൂട്ടാകട്ടെ വിഷ്ണുവിന്...

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു....

    ReplyDelete
    Replies
    1. നന്ദി ഭായ്‌! അഭിപ്രായങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു, ഒരു പുതിയ ബ്ലോഗ്ഗെർ എന്ന നിലയിൽ

      Delete
  3. പ്രണയാഭ്യർദ്ദ്തന (പ്രണയാഭ്യർത്ഥന)തല വാചക്മ് മുതൽ അക്ഷര പിശാചിന്റെ ശല്യം..ആദ്യം അതൊക്കെ തിരുത്തുക...പിന്നെ ക്രാഫ്റ്റ്,പ്തുമ ഇവയൊക്കെ സ്വായത്തമാക്കുക.എല്ലാ ആശംസകളും.......

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete
  5. ,ഒരു വെട്ടുകല്ലേൽ തട്ടി അവൻ ഒരു പെങ്കുട്ടിയുടെ മുകളിലെക്ക്‌ വീണു. അവൻ പെട്ടെന്നു തപ്പിത്തടഞ്ഞെണീറ്റ്‌ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു "സോറി, ഞാൻസത്യമായും കണ്ടില്ല.. വല്ലതും പറ്റിയോ?"

    വീണത്‌ അവന്‍ .പിന്നെങ്ങനെ അവളെ പിടിച്ചെഴുന്നേല്‍പ്പിക്കും ..?

    ചെറിയ ചെറിയ തെറ്റുകള്‍ കഥയുടെ രസം കളയും.ഇനിയും എഴുതുക.എഴുതിയ ശേഷം പല പ്രാവശ്യം വായിക്കാനും മറക്കരുത് ആശംസകള്‍

    ReplyDelete
    Replies
    1. നിൽക്കുന്ന പെൺകുട്ടിയുടെ മുകളിലേക്ക്‌ വീഴുമ്പോളവളും സ്വഭാവികമായും വീഴില്ലേ?!! :)
      സന്ദർശ്ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി റോസാപ്പൂക്കൾ..

      Delete
  6. ഇനിയെന്ത്..?
    പോയി പുതിയ ഒരെണ്ണം കണ്ടു പിടിക്കും അല്ലാതെയെന്തു.

    ReplyDelete