Friday 7 December 2012

തൊഴിൽ രഹിതരായ യുവതികൾക്ക്‌ പുതിയ ബിസിനെസ്സ്‌ അവസരവുമായി കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയം വരുന്നു!


ന്യൂ-ഡെൽഹി : തൊഴിൽ രഹിതരായ യുവതികൾക്ക്‌ പുതിയ ബിസിനെസ്സ്‌ അവസരവുമായി കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയം.
 
വ്യവസായം : വിവാഹം

യോഗ്യത : നോട്ട്‌ ആപ്ലിക്കബിൾ

വ്യവസായ മേഖല : ഭർത്താവിന്റെ വീട്‌

ശമ്പളം : ഭർത്താവിന്റെ മാസശമ്പളത്തെ ആശ്രയിച്ചിരിക്കും!

പൊസിഷൻ/ജോലിസ്താനം : ഭാര്യ (ഭാര്യയുദ്ദ്യോഗം)

ജോലി(വിശദവിവരങ്ങൾ) : വീട്‌ മേൽനോട്ടം, ഭരണം(ഭർത്താവിനു മേൽ!), ലഹള(പാത്രം എറിഞ്ഞുടക്കൽ തുടങ്ങിയവ),   പ്രസവം

താൽപര്യമുള്ളവർ ബയോഡേറ്റ സഹിതം അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ 2013 ജനുവരി മുതൽ ക്ഷണിച്ചുകൊള്ളുന്നു. ഒൺല്യ്‌ൻ അപേക്ഷളും സ്വീകരിക്കപ്പേടുന്നതായിരിക്കും! വേഗമാകട്ടെ!

ലേബൽ: ഭാര്യമാർക്ക്‌ മാസവരിമാനം നൽകണമെന്ന നിയമവുമായ്‌ കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രാലയം വരുന്നു.  ചുരുക്കം പറഞ്ഞാൽ യന്ത്രത്തിൽ പണം ഇട്ട്‌ പെപ്‌സി വാങ്ങിക്കുടിക്കുമ്പോൾ ഉള്ള അനുഭൂതിയായിരിക്കും ഇനി ഭാര്യാ-ഭർതൃ ബന്ധം എന്ന് കേൾക്കുമ്പോൾ.
ഭർത്താവിനു 'മാത്രം' ആവിശ്യമായ പ്രസവം, ഭക്ഷണം തുടങ്ങിയവക്കുള്ള പലിശയും ശമ്പളവും ഭാര്യക്ക്‌ നൽകുമ്പോൾ തിരികെ സംരക്ഷണത്തിനും വീട്ടിൽ താമസതിനുള്ള വാടകയും മറ്റും തിരിച്ചും നൽകണമല്ലോ അല്ലേ?
സ്ത്രീകളുടെ വോട്ടിൽ ഉന്നം വച്ചാണിങ്ങനെയൊരു ബിൽ എങ്കിൽ ബഹുമാനപ്പേട്ട ഭരണ കാപാലികന്മാരെ നിങ്ങൾക്ക്‌ തെറ്റി! സാമ്മാന്യ ബുദ്ദിയും വിവരവും ഉള്ള ഒരു സ്ത്രീകളും ഇതിനു കൂട്ട്‌ നിൽക്കില്ല. സ്ത്രീയെ കിടപ്പ്‌മുറിയിലെ വെറുമൊരു യന്ത്രമായ്‌ കാണുന്നവർക്ക്‌ മാത്രമെ ഇങ്ങനെ ഒരു ആശയത്തെ പിന്താങ്ങാൻ കഴിയൂ. എന്നാൽ ഒരു കാര്യം വ്യക്ത്മാണ്. അവർക്ക്‌(ക്കേന്ദ്ര വനിത-ശിശു ക്ഷേമമന്ത്രാലയം) എന്തൊക്കെയൊ നല്ല കാര്യങ്ങൾ ചെയ്യണമെന്നുണ്ട്‌. തമസ്സിൽ നിന്ന് വെളിച്ചത്തിലേക്ക്‌ വ്വന്ന് അവക്കതിനാകട്ടെ എന്നു ആശംസിക്കുന്നു.

6 comments:

  1. യന്ത്രത്തിൽ പണം ഇട്ട്‌ പെപ്‌സി വാങ്ങിക്കുടിക്കുമ്പോൾ ഉള്ള അനുഭൂതിയായിരിക്കും ഇനി ഭാര്യാ-ഭർതൃ ബന്ധം എന്ന് കേൾക്കുമ്പോൾ.

    ഹ ഹ ഹാ , ഇത് കലക്കി

    ReplyDelete
  2. ;-) താങ്ക്സ്‌ !

    ReplyDelete
  3. അങ്ങനെ എന്തൊക്കെ കാണും ഇനി

    ReplyDelete
    Replies
    1. അതെയതെ! ഫെമിനിസം!!

      Delete
  4. പാവം പാവം ഭര്‍ത്താക്കന്മാര്‍.....

    ഈ കേന്ദ്ര സര്‍ക്കാരില്‍ പുരുഷ ജന്മം ഉള്ളവര്‍ ഒന്നും ഇല്ലെന്നു തോന്നുന്നു. എല്ലാം സ്ത്രീകള്‍ക്ക് വേണ്ടി മാത്രം.. ഇനി ഒരു മറ്റേ മാറ്റല്‍ ശാസ്ത്രക്രിയ നടത്തിയാലോ :p

    ReplyDelete
  5. വേണ്ടിവരും! :)

    ReplyDelete