Monday 3 June 2013

ഒരാധൂനികകവിത!

എൺപതുകളിൽ തൊണ്ണൂറുകളിൽ ഉണ്ട്‌,
യാചകരവർ..ഭവനങ്ങൾതോറും  കയറിയിറങ്ങുന്നവർ..
വഴിവക്കിൽ, പീടികത്തിണ്ണയിൽ പിന്നെ ദേവാങ്കണത്തിൽ..
ഫ്രൈഡ്‌ റൈസും ചിക്കനുമല്ലൊരാഹാരവറ്റിനായി, ഉടുതുണിക്കായ്‌..

എന്നാലിന്നീ മുഖപുസ്തകച്ചുമരിൽ ചാരിനിൽക്കുവിൽ,
കേൾക്കാ മതിലും ശോചനീയമായ യാചന:
'ലൈക്കടിക്കൂ പ്ലീസ്‌, കമന്റടിക്കൂ പ്ലീസ്‌, പിന്നൊരു
ഷെയർ മതി.. അതുമതീ..' യാജകർ തീർന്നില്ലിനിയുമൊ;
"ആഡ്‌ മീ അസ്‌ യുവർ ഫ്രെണ്ട്‌, ബ്ലോക്കിഡ്‌ ഫോർ വണ്ണിയർ!"
സത്യത്തിലിവർ തമ്മിലെന്തുവ്യത്യാസമെന്റെ സുക്കർബെർഗമ്മാവാ..?!!

ഇനിവേറെ ചില താളുടമകളുണ്ടിവിടെ,
മുതലാളിത്വ ഭൂർഷ്വാസികൾ.. ആട്ടിനെ പട്ടിയാക്കുന്നോർ..:
'അച്ചനെ, കൊച്ചച്ചനെ പിന്നവന്റെ അമ്മേടെ....
അവന്റമ്മേടെ വീട്ടിന്റെ തൊട്ടടുത്ത വീട്ടിലെ
വിസകിട്ടിയിരിക്കുന്ന അമ്മാവനെ ഇഷ്ടമുള്ളോർ
ലൈക്കിടൂ, കമന്റിടൂ, പിന്നൊരു ഷെയറിനുതുല്ല്യം
ആയിരം കോഴിമുട്ട പുഴുങ്ങിയത്‌..!'

ഒരുവൾ ടെക്സ്റ്റ്‌ ബുക്കാണെന്ന് കരുതി ഫേസ്ബുക്കിൽ,
"പഠിക്കാനെന്തുണ്ട്‌?" "നല്ല ജാടയും.. മൾട്ടി-പ്രണയവും..
പിന്നെ ജനിതകശാസ്ത്രവും..!"
അവളൊരു 'ഹായ്‌' മെസ്സേജയച്ചു സമപ്രായനെന്നുധരി-ച്ചോരാൺപിറന്നോന്..
അതുകിട്ടിയ കൗമാരത്തിൻ മുഖമ്മൂടിയിൽ
സീസി അടഞ്ഞമ്മാവനിങ്ങനെപാടി: 'ഒഹോ.. ലഡ്ഡുപൊട്ടീ....!'

(  കഞ്ചാവ്‌ കിട്ടീല്ലാ.. പകരം അച്ചച്ചൻ വലിച്ചേന്റെ ബാക്കി കാജാ മിന്നിച്ചോണ്ടെഴുതീതാ.. സംഗതി പഴേതുതന്നെ ആധൂനികമായപ്പൊ ഇങ്ങനായീന്ന് മാത്രം! എങ്ങനൊണ്ട്‌?!!  )

ലേബൽ:അച്ചച്ചന്റെ  വി‌സകിട്ടിപ്പോയിട്ട്‌ പത്തുവർഷത്തിലേറെയായി. വീണ്ടും കുത്തിപ്പൊക്കിയതിനു ക്ഷമാപണം.!

22 comments:

  1. അസാധ്യ കോമഡി.
    നീ എഴുതി തെളിയും!!

    ReplyDelete
    Replies
    1. :) നന്ദി .! ആദ്യ അഭിപ്രായത്തിനും സന്ദർശനത്തിനും!

      Delete
  2. ജൊസ്ലെറ്റെ ചെക്കൻ പുലിയാട്ടാ


    --- തെളിയും ഒറപ്പ് .. മോനെ ദൈവം സഹായിക്കട്ടെ ...വിപ്ലവകാരിക്കൊരു കൂട്ടുമായല്ലോ ... സന്തോഷം . !! ആശംസകൾ

    ReplyDelete
    Replies
    1. അതെ ഭായ്‌.. നന്ദി.. :))

      Delete
  3. കൊള്ളാട്ടോ നല്ല വരികൾ.
    ഭാവുകങ്ങൾ..:)

    ReplyDelete
    Replies
    1. സന്ദർശനത്തിനു വീണ്ടും നന്ദി സിസ്‌. :)

      Delete
  4. ലൈക് വേണോ.??

    ReplyDelete
    Replies
    1. എന്താ കണാത്തത്‌ എന്ന് കരുതിയിരിക്കുകയായിരുന്നു!
      സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി അജിത്‌ ഭായ്‌..

      Delete
  5. വിഷ്ണു ..ലൈക്കോ .>കമ്മന്റൊ എന്താ വേണ്ടത്? നല്ല രസായിട്ട് അത്യാധുനികമായിട്ട് എഴുതി..:)

    ReplyDelete
    Replies
    1. നന്ദി! രണ്ടും ഓരൊ പ്ലേറ്റ്‌ പോരട്ടേന്ന്.. :)

      Delete
  6. അത്യന്താധുനികൻ....പോരട്ടെ ഇനീം..

    ReplyDelete
  7. ആഹാ, ആധുനികന്‍ പൊളിച്ചു! ഇനീം കാജ തുടരൂ! പറ്റുമെങ്കില്‍ കഞ്ചാവില്‍ കേറി രണ്ടു പോസ്റ്റ്‌ - അപ്പൊ ഇനീം പൊളിക്കും!

    ആശംസകള്‍ !

    ReplyDelete
    Replies
    1. കാജ തീർന്നു.. ഇനി കഞ്ചാവിലൊന്നുപയറ്റണം! നന്ദി!!

      Delete
  8. paavam facebook..... enthu paapam aano athu cheythathu?
    Kollam nalla ugran Garudan kavitha

    ReplyDelete
  9. ഉത്തരാധുനിക കവിത. നല്ല ആശയം. ഇഷ്ടമായി...

    ReplyDelete
    Replies
    1. നന്ദി! വീണ്ടും ഇതുവഴി വരു !

      Delete
  10. ആശയം കാലിക പ്രസക്തം.നല്ല ശൈലി ഇഷ്ടായി

    ReplyDelete