Tuesday, 17 March 2015

അവയവദാനം: സംശയനിവാരണങ്ങള്‍പ്രഹസനത്തിനല്ല, ആർക്കെങ്കിലും പ്രചോദനമാകാൻ കഴിഞ്ഞാൽ അതായിരിക്കും എന്റെ വലിയ വിജയം.


സംശയനിവാരണങ്ങള്‍
1) എങ്ങനെയാണ് അവയവദാനം
നടത്തേണ്ടത്?
ഉ: താഴെ കാണുന്ന ലിങ്കില്
പോയി ഓണ്ലൈന് ആയി രജിസ്റ്റര്
ചെയ്തു Donor Card
വാങ്ങാവുന്നതാണ്. ഈ കാര്ഡ്
എപ്പോഴും കൈവശം വെക്കുക;
പ്രിന്റോ ഫോട്ടോസ്റ്റാറ്റ
ോ എടുത്തു, മറ്റൊരു കോപ്പി അടുത്ത
ബന്ധുവിനെയോ മറ്റോ
സുരക്ഷിതമായി ഏല്പിക്കുകയും
ചെയ്യുക.
http://knos.org.in/donorcard.aspx - ഇതില്
രജിസ്റ്റര് ചെയ്താല് പ്രിന്റ്
ചെയ്തു കയ്യില് വെയ്ക്കാവുന്ന
ഡോണര് കാര്ഡ് കിട്ടും.
2) മരണശേഷം എന്റെ
അവയവദാനം നടക്കുമെന്ന്
എങ്ങനെ ഉറപ്പു വരുത്തും?
ഉ: Donor Card വാങ്ങുമ്പോള് തന്നെ
ജീവിത പങ്കാളിയെയും മുതിര്ന്ന
മക്കളെയും അച്ഛനമ്മമാരെയും
അടുത്ത ബന്ധുക്കളെയും
സുഹൃത്തുക്കളെയും എല്ലാം ഈ
വിവരം അറിയിക്കുകയും ഇതാണ്
തന്റെ ആഗ്രഹം എന്ന്
വ്യക്തമാക്കുകയും ചെയ്യുക.
അവരെ പറഞ്ഞു മനസ്സിലാക്കുക
എന്നത് തന്നെയാണ്
അവയവദാനത്തിലെ ഏറ്റവും
ബുദ്ധിമുട്ടുള്ള സ്റ്റെപ്. അവയവദാനം
കൊണ്ട് രക്ഷപ്പെടാവുന്ന മറ്റു
ജീവനുകളെ പറ്റിയും ഇന്ത്യയിലെ
അവയവദാനത്തിന്റെ കുറവിനെ
പറ്റിയും ഒരു ബോധവല്കരണം
നടത്തുക.
3) എന്റെ മരണ ശേഷമുള്ള
അവയവദാനത്തിനു വേണ്ടി
ബന്ധുക്കള് എന്താണ്
ചെയ്യേണ്ടത് ?
ഉ: അവയവദാനത്തിനു Donor Card ഉള്ള
വ്യക്തി ആണെങ്കില് പോലും
മരണശേഷം അവയവം ദാനം
ചെയ്യേണമോ വേണ്ടയോ എന്ന
തീരുമാനം അടുത്ത
ബന്ധുക്കളുടെതാണ്. അത് കൊണ്ട്
ബന്ധുക്കളുടെ സമ്മതവും
സഹകരണവും പരമപ്രധാനമാണ്.
മരണം സ്ഥിരീകരിക്കപ്പെട്ട
ശേഷം അവയവദാനത്തിനു
സമ്മതപത്രം എഴുതി കൊടുക്കാന്
തയ്യാറാണ് എന്ന് ബന്ധുക്കള്
ആശുപത്രി അധികൃതരെ
അറിയിച്ചാല് അവര് വേണ്ട
സഹായങ്ങള് ചെയ്യും;
അച്ഛനമ്മമാര്, മക്കള്, ഭാര്യ/
ഭര്ത്താവ്, സഹോദരങ്ങള് എന്നിവര്
സമ്മതപത്രം എഴുതി കൊടുക്കാന്
യോഗ്യതയുള്ള ബന്ധുക്കളില്
പെടുന്നു.
മരണപ്പെട്ട ആളുടെ മെഡിക്കല്
ഹിസ്റ്ററി വ്യക്തമായി
അറിയിക്കേണ്ടതുണ്ട്; അണുബാധ,
പകരുന്ന രോഗങ്ങള് മുതലായ
പ്രശ്നങ്ങള് ഒഴിവാക്കുന്നതിനു
വേണ്ടിയാണിത്. ഇതിനൊക്കെ
ടെസ്റ്റുകള് നടത്തുമെങ്കിലും
നേരത്തെ അറിയിക്കുന്നത്
വിലപ്പെട്ട സമയവും ജീവനുകളും
സംരക്ഷിക്കാന് സഹായിക്കും.
4) ഏതൊക്കെ അവയവങ്ങള് ദാനം
ചെയ്യാം?
ഉ: താഴെ കാണുന്ന അവയവങ്ങള്
ദാനം ചെയ്യാവുന്നതാണ്.
(1) ഹൃദയം - ഹൃദയം പ്രവര്ത്തനരഹിത
രായവരെയോ ജന്മനാ ഹൃദയത്തിനു
പ്രശ്നങ്ങളുമായി പിറന്ന
കുഞ്ഞുങ്ങളെയോ ഹൃദയം മാറ്റി
വെക്കല് ശസ്ത്രക്രിയ വഴി
രക്ഷിക്കാന് കഴിയും.
(2) കരള് - ലിവര് സിറോസിസ്, ലിവര്
കാന്സര് തുടങ്ങിയ പ്രശ്നങ്ങള്
കാരണം കരളിന്റെ പ്രവര്ത്തനം
നിലച്ച രോഗികള്ക്ക് കരള് മാറ്റി
വെക്കല് ശസ്ത്രക്രിയ
സഹായകരമാകും.
(3) വൃക്കകള് - പ്രവര്ത്തനരഹിതമായ
വൃക്കകള് ശസ്ത്രക്രിയ വഴി മാറ്റി
വെക്കാം.
(4) ശ്വാസകോശം - ശ്വാസകോശ
സംബന്ധമായ ചില രോഗങ്ങള്
മാറ്റി വെക്കല് വഴി
പരിഹരിക്കാന് കഴിയും.
(5) പാന് ക്രിയാസ് - ഇന്സുലിന്
ഉണ്ടാക്കുന്ന ഗ്രന്ഥി ആണിത്;
ഇന്സുലിന്റെ ഉല്പാദനത്തിലെ
പ്രശ്ങ്ങനള് കൊണ്ടുണ്ടാകുന്ന
ഗൌരവമായ ടൈപ്പ് 2 പ്രമേഹ
രോഗം ഉള്ള രോഗികളെ ഈ ഗ്രന്ഥി
മാറ്റി വെക്കുന്നതിലൂടെ
രക്ഷിക്കാം.
(6) ടിഷ്യൂ (കല) - ശരീരത്തിലെ പല
തരം ടിഷ്യൂസ് മാറ്റി
വെക്കാവുന്നവയാണ്.
- കോര്ണിയ - കണ്ണിന്റെ പുറം
ഭാഗത്തുള്ള നേരിയ പാട ആണ്
കോര്ണിയ. ഈ പാട ആണ്
നേത്രദാനത്തോട് അനുബന്ധിച്ച്
എടുക്കുന്നത്; കണ്ണ് എന്ന അവയവം
മുഴുവന് ആയിട്ടല്ല. കോര്ണിയയുടെ
തകരാറു കൊണ്ട് കാഴ്ചയില്ലാത്ത
രോഗികള്ക്ക് കാഴ്ച തിരിച്ചു
കിട്ടാന് ഇത് സഹായമാകും.
- ത്വക്ക് - പൊള്ളലോ മുറിവുകളോ
അണുബാധകളോ കാരണം
ശരീരത്തിലെ തൊലി നഷ്ടപ്പെട്ട
രോഗികള്ക്ക് സാധാരണ
ജീവിതത്തിലേക്ക് തിരിച്ചു വരാന്
സഹായിക്കുന്നതാണ് ത്വക്ക്
മാറ്റി വെക്കല് ശസ്ത്രക്രിയ.
- ഹൃദയ വാല്വുകള് - വാല്വുകള്
ഹൃദയത്തിലെ രക്ത ചംക്രമണം
നിയന്ത്രിക്കുന്നു. ജന്മനാ ഉള്ള
തകരാറുകള് മൂലമോ പ്രായാധിക്യം
കാരണമോ മറ്റേതെങ്കിലും
അണുബാധ കാരണമോ ഹൃദയ
വാല്വുകളുടെ പ്രവര്ത്തനം
തകരാറിലായ രോഗികളുടെ ജീവന്
വാല്വ് മാറ്റി വെക്കല്
ശസ്ത്രക്രിയയിലൂടെ രക്ഷിക്കാന്
കഴിയും. ഹൃദയം മുഴുവനായി
എടുക്കാന് കഴിയാത്ത കേസുകളിലും
വാല്വ് മാത്രം എടുത്തു
ഉപയോഗിക്കാന് കഴിയും.
- എല്ല് - പരിക്കുകള്, ട്യൂമര് തുടങ്ങിയ
കാരണങ്ങളാല് എല്ല് മാറ്റി
വെക്കേണ്ടി വരുന്ന രോഗികള്ക്ക്
ഇത് ചലന ശേഷി തിരിച്ചു നല്കും.
- ടെന്ഡോണ് (ചലന ഞരമ്പ് അഥവാ
സ്നായു) - അസ്ഥികളും മസിലുകളും
തമ്മില് യോജിപ്പിക്കുന്ന ടിഷ്യൂ
ആണിത്. ഈ ടിഷ്യൂവിനു, അപകടം
മൂലമോ മറ്റോ പരിക്ക് പറ്റി വേദന
അനുഭവിക്കുന്ന രോഗികള്ക്കും
മസില് പ്രവര്ത്തനം തകരാറിലായ
രോഗികള്ക്കും മാറ്റി വെക്കല്
ശസ്ത്രക്രിയ വഴി ആശ്വാസം
ഉണ്ടാകും.
5) സാധാരണ മരണങ്ങളില് എല്ലാ
അവയവങ്ങളും ദാനം ചെയ്യാന്
സാധിക്കുമോ? അവയവങ്ങള് ദാനം
ചെയ്യാന് കഴിയാത്ത കേസുകള്
ഉണ്ടോ?
ഉ: ഇല്ല. ഹൃദയം, കരള്, വൃക്കകള്,
ശ്വാസകോശം, പാന് ക്രിയാസ്
എന്നിവ മാറ്റി വെക്കണമെങ്കില്
ഈ അവയവങ്ങള് എടുക്കുന്ന സമയം
വരെ ദാതാവിന്റെ ശരീരത്തില്
രക്ത ചംക്രമണം (for oxygen supply)
ആവശ്യമാണ്; ഇക്കാരണത്താല്
മസ്തിഷ്കമരണം സംഭവിച്ച,
വെന്റിലേറ്ററിന്റെ
സഹായത്താല് മാത്രം ശ്വസനവും
രക്തചംക്രമണവും നിലനിര്ത്തപ്പെ
ടുന്ന ദാതാവില് നിന്ന് മാത്രമേ ഈ
അവയവങ്ങള് എടുക്കാന്
കഴിയുകയുള്ളൂ.
സാധാരണ മരണങ്ങളില്
മരണപ്പെട്ടയാളിന്റെ ശരീരത്തില്
നിന്ന് ടിഷ്യൂ എടുക്കാന് കഴിയും
(കോര്ണിയ, ത്വക്ക്, ഹൃദയ വാല്വ്,
എല്ല്, ടെന്ഡോണ് എന്നിവ). ഹൃദയ
വാല്വുകളും ടെന്ഡോണും അറുപതു
വയസ്സിനു മേല് പ്രായമുള്ള
ദാതാവില് നിന്ന് എടുക്കാന്
കഴിയില്ല; കോര്ണിയ, ത്വക്ക്,
എല്ല് എന്നിവ എടുക്കാം.
എച്ച് ഐവി, എയ്ഡസ്, കാന്സര്, ചില
അണുബാധകള്, മയക്കു
മരുന്നുപയോഗം എന്നിവയുള്ള
ദാതാവിന്റെ അവയവങ്ങള്
സ്വീകരിക്കപ്പെടണമെന്നില്ല;
കാന്സര് രോഗികള്ക്ക് നേത്രദാനം
ചെയ്യാവുന്നതാണ്. ഈ
വിഷയങ്ങളില് ദാതാവിന്റെ
ശരിയായ മെഡിക്കല് ഹിസ്റ്ററി
ഡോക്ടര്മാരെ അറിയിച്ച്
അഭിപ്രായം വാങ്ങേണ്ടതാണ്.
6) എങ്ങനെയാണു മസ്തിഷ്ക മരണം
(Brain Death) ആണെന്ന്
തീരുമാനിക്കപ്പെടുക?
ഉ: ഇന്ത്യന് ഗവണ്മെന്റിന്റെ THO
Act (Transplantation of Human Organs Act)
പ്രകാരമുള്ള ടെസ്റ്റുകള് നടത്തി
ഡോക്ടര്മാരാണ് ബ്രെയിന്
ഡെത്ത് ആണെന്ന് സര്ട്ടിഫൈ
ചെയ്യേണ്ടത്.
രോഗി കിടക്കുന്ന ആശുപത്രിയില്
രോഗിയെ ചികില്സിക്കുന്ന
ഡോക്ടറും, ആശുപത്രിയുടെ ചാര്ജ്
ഉള്ള ഡോക്ടറും (മെഡിക്കല്
സൂപ്രണ്ട്), ഗവണ്മെന്റ്റ് അംഗീകൃത
പാനലില് പെട്ട മറ്റു രണ്ടു
ഡോക്ടര്മാരും ഈ ടെസ്റ്റുകളില്
പങ്കെടുക്കും; ഗവണ്മെന്റ്റ്
അംഗീകൃത പാനലിലെ
ഡോക്ടര്മാരില് ഒരാള്
ന്യൂറോളജിസ്റ്റോ
ന്യൂറോസര്ജനോ ഇന്റെന്സിവിസ്റ
്റോ ആയിരിക്കണമെന്നു
ം നിര്ബന്ധമാണ്.
MLC (Medical Legal Case) ആണെങ്കില്
പോലീസ് ഡിപാര്ടുമെന്റിനെയും
വിവരം അറിയിക്കേണ്ടതുണ്ട്
(വാഹനാപകടങ്ങള്, മറ്റു അപകടങ്ങള്,
കൊലപാതകങ്ങള്, ആത്മഹത്യകള്
എന്നിവ)
7) അവയവങ്ങള് വില്ക്കാന്
കഴിയുമോ?
ഉ: ഇല്ല. ഇന്ത്യന് ഗവണ്മെന്റിന്റെ
THO Act (Transplantation of Human Organs
Act) പ്രകാരം അവയവങ്ങള്
വില്ക്കുന്നതും വാങ്ങുന്നതും കടുത്ത
ശിക്ഷ (പിഴയും തടവും)
അര്ഹിക്കുന്ന കുറ്റം ആണ്.
8) എന്തിന് അവയവ ദാനം
ചെയ്യണം?
ഉ: ഇന്ത്യയില് ഒരു ലക്ഷത്തി
അമ്പതിനായിരത്തോളം പേര്ക്ക്
ഇപ്പോള് വൃക്കകള് ആവശ്യമുണ്ട്.
ഹൃദയവും കരളും മാറ്റി വെക്കേണ്ട
ആവശ്യമുള്ള രോഗികളുടെയും
എണ്ണം പെരുകി
കൊണ്ടിരിക്കുന്നു. എല്ലാ വര്ഷവും
ആയിര കണക്കിനാളുകള്
അവയവദാനം ലഭിക്കാതെ
മരിക്കുന്നു.
ഒരു പാട് മസ്തിഷ്ക മരണങ്ങള്
സംഭവിക്കുന്നുണ്ടെങ്കിലും
അവയവ ദാനം നടക്കുന്ന
സന്ദര്ഭങ്ങള് വളരെ കുറവാണ്; മരണ
ശേഷമുള്ള അവയവദാനം കൂടിയാല്
ജീവിച്ചിരിക്കുന്നവര്
പ്രിയപ്പെട്ടവര്ക്ക് വേണ്ടി വൃക്ക
ദാനം ചെയ്യേണ്ടി വരുന്ന
അവസ്ഥയും വളരെ കുറയും.
ടിഷ്യൂ ദാനത്തിലൂടെ
വേദനയനുഭവിക്കുന്ന,
ചലനശേഷിയില്ലാത്തതോ
കാഴ്ചയില്ലാത്തതോ ആയ
രോഗികള്ക്ക് ആശ്വാസം നല്കാന്
കഴിയും; നേത്രദാനം പോലുള്ള
ടിഷ്യൂ ദാനങ്ങള് മരണശേഷം
മാത്രമേ ചെയ്യാന് കഴിയൂ
എന്നതും മരണ ശേഷമുള്ള
അവയവദാനത്ത്ന്റെ ആവശ്യകത
വര്ധിപ്പിക്കുന്നു.
9) ഞാന് അവയവദാനത്തിനു
വേണ്ടി ജീവിച്ചിരിക്കുമ്പോള്
Donor Card വാങ്ങിയിട്ടില്ല. എന്റെ
ബന്ധുക്കള്ക്ക് എന്റെ മരണശേഷം
അവയവദാനം ചെയ്യാന്
കഴിയുമോ?
ഉ: തീര്ച്ചയായും. മരണശേഷം
അവയവദാനം ചെയ്യേണമോ
വേണ്ടയോ എന്ന തീരുമാനം
ബന്ധുക്കളുടെതാണ്; മരണപ്പെട്ട
വ്യക്തി അവയവദാനത്തിനു എഴുതി
കൊടുത്തിട്ടില്ല എങ്കിലും
ബന്ധുക്കള്ക്ക് മുന്കൈ എടുത്തു അത്
ചെയ്യാവുന്നതാണ്. മരണമോ
മസ്തിഷ്കമരണമോ
സ്ഥിരീകരിക്കപ്പെട്ട ശേഷം
അവയവദാനത്തിനു സമ്മത പത്രം
എഴുതി കൊടുക്കാന് തയ്യാറാണ്
എന്ന് ബന്ധുക്കള് ആശുപത്രി
അധികൃതരെ അറിയിച്ചാല് അവര്
വേണ്ട സഹായങ്ങള് ചെയ്യും;
അച്ഛനമ്മമാര്, മക്കള്, ഭാര്യ/
ഭര്ത്താവ്, സഹോദരങ്ങള് എന്നിവര്
സമ്മതപത്രം എഴുതി കൊടുക്കാന്
യോഗ്യതയുള്ള ബന്ധുക്കളില്
പെടുന്നു.
10) അവയവദാനത്തിന് ശേഷം
ശരീരം തിരിച്ചു തരുമോ?
ഉ: ശരീരം മുഴുവനായി ദാനം
ചെയ്യാം; മെഡിക്കല് റിസര്ച്ച്-നു
വേണ്ടി. അപ്പോള് ശരീരം വിട്ടു
കിട്ടില്ല. അല്ലാത്ത കേസുകളില്
അവയവങ്ങള് എടുത്തിട്ട് ശരീരം
തിരിച്ചു തരും.
11) ഞാന് പുറംരാജ്യത്തു ആണ്
താമസിക്കുന്നത്. അവിടെ അവയവ
ദാനത്തിനു രജിസ്റ്റര്
ചെയ്തിട്ടുണ്ട്. ഇന്ത്യയില് വീണ്ടും
ചെയ്യേണ്ടതുണ്ടോ?
ഉ: പുറംരാജ്യത്ത് രജിസ്റ്റര്
ചെയ്തത് ഇന്ത്യയില് ബാധകമല്ല;
ഇന്ത്യയില് വേറെ തന്നെ
രജിസ്റ്റര് ചെയ്യേണ്ടതുണ്ട്.
-കടപ്പാട്‌

Wednesday, 18 February 2015

ഷൈൻ-കളേഴ്സ് (II)

പോയകാലത്തിലെവിടെയൊക്കെയോ കണ്ടുമറന്ന '1983' ലെ ഒരു രംഗം :)
ഡയമെൻഷ്യൻ : 350*200 mm
സമയം : 7 Hrs