Showing posts with label fictional. Show all posts
Showing posts with label fictional. Show all posts

Friday, 5 September 2014

അയാൾ (II)

വേഗത്തിൽ മതിൽ എടുത്തുചാടുമ്പോൾ വീട്ടിൽ ആരും ഇല്ലാതിരിക്കണേയെന്ന പ്രാർത്ഥനയായിരുന്നു. ഊഹിച്ചതുപോലെതന്നെ വീട്ടിൽ ആരുമില്ലായിരുന്നു.. ആ ആനമെലിഞ്ഞ്‌ കൂട്ടിൽ ചങ്ങലക്കിട്ടിരുന്ന പട്ടിയല്ലാതെ! ഇരുൾമറവിൽ പാഞ്ഞ്‌ ചെന്നുപെട്ടതൊ ആ 'നായിന്റെ മോന്റെ' മുന്നിലും. കണ്ടയുടനെ പട്ടി എണീറ്റു നിന്നൊരു സലൂട്ടും കൂടെ ബഹുമാനാർഹമായ കുരയും തുടങ്ങി. പദ്ദധിക്ക്‌ എന്തോ ചെറിയപാളിച്ച പറ്റിയൊ എന്ന് സംശയിച്ചെങ്കിലും അടുത്ത നിമിഷത്തിൽ അയാൾ 'മയക്കുപൊടി റെസിപിയിൽ' പൊരിച്ചെടുത്ത കോഴിക്കാൽ 'ഡോഗർമോന്റെ' നേർക്ക്‌ തൊടുത്ത്‌ വിട്ടു. അതോടെ കുരയുടെ ബാറ്ററി ലോ ആയി, സ്വിച്ച്‌ ഓഫിൽ എത്തി.

പിന്നെ ഒരു നിമിഷം അയാൾ മജീഷ്യൻ മുതുകാടാവുകയായിരുന്നു. താക്കോൽ സഹായമില്ലാതയാൾ വീടിനുള്ളിലേക്ക്‌ പടർന്നുപന്തലിച്ചു.. സ്വന്തം ബോസ്സിന്റെ സ്വന്തം വീട്‌!

ഇരുപത്തിയഞ്ചാം വയസ്സിൽ നിർത്തിയതാണു മോഷണം. മാന്യമായ്‌ തൊഴിലെടുത്ത്‌ ജീവിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ മോഷണം പൂർണ്ണമായ്‌ ഉപേക്ഷിച്ചു. സത്യസന്ധതയും അദ്ധ്വാനവും അയാളെ പല വലിയ കമ്പനികളിലും എത്തിപ്പിച്ചു. പിന്നീട്‌ പ്രസ്തുത കമ്പനിയിൽ ദീർഘകാലം സേവനം. ശമ്പളവും ജോലിയുടെ സ്വഭാവവും അയാളെ അവിടെ നിന്നു മാറാൻ പ്രേരിപ്പിച്ചില്ല. ഒടുവിൽ കുടുംബത്തിൽ പുതിയൊരംഗത്തിന്റെ വരവറിയിച്ചതും ജോലിയിൽ നിന്നു പിരിച്ചുവിട്ടതും ഒരുമിച്ചായിരുന്നു. 'ഭാര്യക്കു പ്രസവവേദന ഭർത്താവിന് ഓഹരി വിപണി ഇടിവ്‌ ' എന്നപോലെയായി കാര്യങ്ങൾ. "സ്വാഭാവിക പ്രസവത്തിൽ നിന്നും നിർഭാഗ്യവശാൽ ചില സങ്കീർണ്ണതകൾ ഉണ്ടത്രെ.. പുറത്തുനിന്നുള്ള മരുന്നുകൾക്ക്‌ ഒരുതുകയാകും. കൂടെ നാട്ടുനടപ്പനുസരിച്ച്‌ ഡോക്ടർക്ക്‌ പ്രോൽസാഹനമായും എന്തേലും നൽകണമല്ലൊ !" സാമ്പത്തികമാന്ദ്യത്തിന്റെ വായ്ത്തലപ്പിൽ ഒരു 'കലക്കലിലേക്ക്‌ ' ചിന്തിച്ചെങ്കിലും എല്ലാവരും ചെയ്യുന്ന തെറ്റ്‌ ആവർത്തിക്കേണ്ടെന്ന് അയാൾക്ക്‌ തോന്നി. സ്വന്തം സാഹചര്യത്തെ ശപിച്ചുകൊണ്ടയാൾ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന വിസകിട്ടി പോയവരുടെ പഴയ കുടുംബ ഫോട്ടോയിലേക്കൊന്നു നോക്കി. അവിടെ ആരൊക്കെയൊ "കള്ളൻ, കള്ളൻ.." എന്ന് വിളിച്ചുകൂവുന്നുണ്ടായിരുന്നു.

സമയം അർദ്ധരാത്രിയോടടുക്കുന്നു. അരണ്ട വെളിച്ചത്തിൽ ഹാളിലെ ബോസിന്റെ ഫാമിലി ഫോട്ടൊ അയാൾ ശ്രദ്ധിച്ചു. ഭാര്യയും മകളും അടങ്ങുന്ന മൂന്നംഗകുടുംബം. മനസ്സിൽ ചോദ്യങ്ങളുയർന്നു. " ഒരു കുടുംബത്തിന്റെ പ്രാരാബ്ദങ്ങൾ അറിയാവുന്ന ഒരാളായിട്ടും തന്റെ കുടുംബം അയാൾ കണ്ടില്ല!! ദീർഘകാലസേവനത്തിൽ ആദ്യമായി വരുത്തിയ ചെറിയൊരു പിഴവു.. മറ്റ്‌ ജോലിക്കാരുടെ മുൻപിൽ വച്ചുള്ള ശകാരം, പിന്നെ ഉദ്യോഗത്തിൽ നിന്നും തട്ടിത്തെറുപ്പിക്കൽ.." മോഷണത്തിനായ്‌ മറ്റൊരുവീട്‌ പിന്നെ തിരയേണ്ടിവന്നില്ല.
പെട്ടെന്നാണ് ജനാലയിലൂടെ കാറിന്റെ വെളിച്ചം കണ്ണിലേക്കടിച്ചുകയറിയത്‌. ബോസിന്റെ അപ്രതീഷിതട്വിസ്റ്റുമായി വീട്ടിലേക്കൊരു തിരിച്ചുവരവ്‌! 'മുതുകാടിനു' തീ പിടിച്ചപോലെ നമ്മുടെ നായകൻ അലമാരക്കകത്തേക്ക്‌ ചാടിക്കയറി വാതിൽ നിശബ്ദമായ്‌ അടച്ചു.

ബോസ്സാണ് ആദ്യം വാതിൽ തുറന്ന് കയറിയത്‌. പിന്നെ വരിവരിയായ്‌ ഭാര്യയും മകളും. ഉറക്ക ക്ഷീണത്താലായിരിക്കണം മകൾ മുകളിലത്തെ നിലയിലേക്കുപോയി വാതിലടക്കുന്ന ശബ്ദം കേട്ടു. പിന്നെ ഭാര്യാ-ഭർത്താക്കന്മാരും ഹാളിനോടുചേർന്ന അവരുടെ മുറിയിലേക്കുപോയ്‌. കുറച്ചുകഴിഞ്ഞ്‌ അവ്യക്തമായ ചില പിറുപിറുക്കൽ ശബ്ദങ്ങൾ മുറിക്കുള്ളിൽനിന്നു കേട്ടു. മുറിക്കുള്ളിലെ ഒച്ച കൂടിവന്നു. ബോസിന്റെ ശബ്ദമാണ് ആദ്യം അയാൾ ശ്രവിച്ചത്‌.
"നീയൊരു നല്ല അമ്മയായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. ഒരച്ചനു മകളോട്‌ പറയാൻ കഴിയാത്ത പല ഉപദേശങ്ങളുമുണ്ട്‌. എന്നാൽ നിനക്കതൊക്കെ നേരത്തെ പറഞ്ഞ്‌ പഠിപ്പിക്കാമായിരുന്നു.."
"എനിക്ക്‌ ചെയ്യാൻ കഴിയാമായിരുന്ന എല്ലാ ഉപദേശങ്ങളും ഞാനവൾക്ക്‌ വയസറിയിച്ച കാലത്തേ നൽകിയിരുന്നു. നിങ്ങളുടെ അതിരുകവിഞ്ഞ നിയന്ത്രണമാണവളെ ഇങ്ങനെയൊക്കെയാക്കിത്തീർത്തത്‌. ഇനി പരസ്പരം കുറ്റപ്പെടുത്തിയിട്ടുകാര്യമില്ല. നമ്മുടെ മുൻപിൽ ഇനി ഒരു മാർഗ്ഗമേയുള്ളൂ, അവർ പറഞ്ഞ ശ്രീധനം നൽകുക. അവൾ പ്രണയിച്ചയാളെ അവൾക്ക്‌ തന്നെ കിട്ടുമല്ലൊ അപ്പോൾ"

"പ്രണയം! വലിയ വീട്ടിലെ പിള്ളേർക്ക്‌ ഗർഭം ഉണ്ടാക്കാനും ഒരച്ചന്റെ ദൗർബല്യത്തിലൂടെ 'സ്ത്രീ'ധനത്തെ പുതിയരൂപത്തിൽ ചോദിക്കാതെതന്നെ നേടാനുമുള്ളതാണല്ലൊ ഇന്നത്തെ പ്രണയം.
നല്ല ജോലിക്കാരെ കാരണമില്ലാതെ കമ്പനിയിൽ നിന്നും പുറത്താക്കി. ആദ്യ സമ്പാദ്യമായി കാത്തുസൂക്ഷിച്ച കാർ വിറ്റു തൊലച്ചു. ഇനിയീ വീടും നാളെമുതൽ പണയം.." ഇടറിയ ആ വാക്കുകൾക്ക്‌ മീതെ നിശബ്ദതയായിരുന്നു കാലത്തിന്റെയുത്തരം.

.......കുറെ സമയത്തിനുശേഷം ആ വീട്ടിൽ ഇരുൾ നിറച്ചുകൊണ്ട്‌ വൈദ്ദ്യുതദ്വീപങ്ങളണഞ്ഞു. നിലാവ്‌ രാത്രിയുടെ ആഴങ്ങളിലേക്ക്‌ മുങ്ങിത്തുടങ്ങിയിരുന്നു. പരമ്പരാഗതമായ മോഷണ നിയമാവലിയിൽ അനുകമ്പ എന്നത്‌ നിബന്ധനക്കെതിരാണെങ്കിലും ഉൾമുറിയിലെ രഹസ്യ അറയിൽ പണപ്പെട്ടി സൂക്ഷിക്കുന്ന ബോസിനെ അയാൾ കണ്ടില്ലെന്നു നടിച്ചു.  ഒഴിഞ്ഞ കയ്യോടെ ബോസിന്റെ വീട്ടിൽ നിന്നിറങ്ങി വരുമ്പോൾ എവിടെയയിരുന്നു യഥാർത്ഥ്യത്തിൽ മോഷ്ടിക്കാൻ പോകേണ്ടിയിരുന്നത്‌ എന്ന് അയാക്ക്‌ ബോധ്യമായിരുന്നു.
ചാടുന്നതിനിടക്ക്‌ മതിലിൽ വച്ചിരുന്ന ചെടിച്ചെട്ടി കൈതട്ടി നിലത്തേക്കു വീണു. പെട്ടെന്നു നൂറു വാട്സിന്റെ ഒരു ബൾബ്‌ അയാളുടെ തലക്കുമേൽ ഉദിച്ചു! "ചെറിയ ആവിശ്യങ്ങൾക്കു പോലും എടുക്കാതെ അവൾ സൂക്ഷിച്ചിരുന്ന വഞ്ചിക്കുടം തട്ടുമ്പുറത്തെങ്ങൊ മാറാലപിടിച്ചിരിപ്പുണ്ട്‌.."
ഇപ്പോഴത്തെ ആവിശ്യത്തിന്് നല്ലൊരു തുക അതിൽ കാണുമെന്നുറപ്പായിരുന്നു. പലവട്ടം അവളെ വഴക്കുപറനിട്ടുണ്ടെങ്കിലും ഇപ്പോൾ അയാൾക്ക്‌ ഭാര്യ ചെയ്ത വിവേചനത്തിൽ സ്വയം അഭിമാനം തോന്നി.

ജനിക്കാനിരിക്കുന്ന പെൺകുഞ്ഞിനെ പറ്റി അലോചിച്ച്‌ ചെറിയൊരു നിശ്വാസത്തോടെ അയാൾ ആകാശതേക്കു നോക്കി.. ചെടിച്ചട്ടി വീണുടയുന്ന ശബ്ദം കേട്ട്‌ അപ്പോഴേക്കും മുറിയിൽ വെളിച്ചം തെളിഞ്ഞിരുന്നു. സ്വന്തം വീടു ലക്ഷ്യമാക്കി അയാൾ മെല്ലെ മുന്നോട്ട്‌ നീങ്ങി.

Thursday, 7 August 2014

നിറംവറ്റാത്ത തൂലികയിൽ ഒരു കുറിപ്പുകൂടി..

രാവിലെ പഴയ മുദ്രക്കടലാസുകൾ തപ്പുന്നതിനിടയിലാണ് അത്‌ കണ്ണിൽ തടഞ്ഞത്‌. അറുപതുകളിലെ ആ പഴയ മലയാളം പാഠപുസ്തകത്താളിനുള്ളിൽ ഒരു കുഞ്ഞു മയിൽപ്പീലിത്തുണ്ട്‌! പണ്ട്‌ തൊടിയിലെ മാവിൻ ചുവട്ടിൽവച്ച്‌ ദാക്ഷായണി ഇത്‌ തരുമ്പോൾ അകാശത്തിനു നേർക്കുവയ്ക്കരുതേയെന്ന് പ്രത്യേകം പറഞ്ഞിരുന്നു. അറിഞ്ഞൊ അറിയാതെയൊ മാനവും വെളിച്ചവും കാണാതെ ഇത്രയും നാൾ.. എന്തൊ വലിയ നിധി കിട്ടിയ സന്തോഷമായിരുന്നു ആദ്യം. അപ്പോൾ തന്നെ അവളെ വിളിച്ചു പറഞ്ഞു; ഒരു 'സംഭവം' ഉണ്ട്‌ വേഗം വരൂ എന്ന്! കുറച്ചുകഴിഞ്ഞപ്പോൾ തന്നെ അവൾ ആശ്ചര്യത്തോടെ വീട്ടിലേക്കോടിവന്നു. ഞാൻ 'സംഭവം' അവൾക്കുവച്ചുനീട്ടി. പുസ്തകം തുറന്നവൾ മയിൽപ്പീലിയെടുത്ത്‌ മെല്ലെ തലോടുമ്പോൾ നേർത്ത ചുളിവുകൾ വീണുതുടങ്ങിയ നെറ്റിത്തടവും സ്വപ്നം മങ്ങിയ കണ്ണുകളും മെല്ലെ വിടർന്നു, ചെറിയൊരു ചിരിയോടെ.. മുപ്പത്തിയഞ്ചു വർഷങ്ങൾക്ക്‌ മുൻപ്‌ അതെന്റെ കയ്യിലേക്ക്‌ തരുമ്പോൾ കണ്ട അതേ മുഖഭാവം.. 

മനയിൽ അന്ന് കൂട്ടുകുടുംബവ്യവസ്ഥിതിയായിരുന്നു. എന്നും ഒരുത്സവപ്രതീതി. അവധിദിനങ്ങളിൽ ആ പഴയ ചെമ്പകമരത്തിന്റെ ചോട്ടിൽ ഞങ്ങൾ കുട്ടികളെലെല്ലാം ഒത്തുകൂടും. ഞാനും ദാക്ഷായണിയുമായിരുന്നു കൂട്ടത്തിൽ മൂത്തത്‌. കളിക്കുമ്പോൾ അതുകൊണ്ട്‌ ഞങ്ങളായിരുന്നു  അച്ചനുമമ്മയും. 

വർഷങ്ങൾക്ക്‌ ശേഷം അവളെ കല്യാണംകഴിച്ചയക്കുമ്പോൾ അതേ ചെമ്പകച്ചോട്ടിൽ ഞാൻ നിൽപ്പുണ്ടായിരുന്നു.. നിശ്ചലനായി..
 
അവളുടെ കല്യാണം കഴിഞ്ഞ്‌ കുറച്ച്‌ വർഷങ്ങൾക്ക്‌ ശേഷം മനയിൽ എന്റെ വിവാഹത്തേക്കുറിച്ച്‌ ചർച്ച തുടങ്ങി. മതേതരവാദിയായിരുന്ന ഞാൻ 'അന്യമതത്തിൽ' നിന്ന് വിവാഹം ചെയ്ത്‌ പ്രതിക്ഷേധിക്കാൻ തീരുമാനിച്ചതും അക്കാലത്തുതന്നെയായിരുന്നു. എന്നാൽ പ്രണയം എന്നെ വീണ്ടും തോൽപ്പിച്ചു. അതുകൊണ്ടായിരുന്നല്ലൊ ഭാനുമതിയുമായി ഇഷ്ടത്തിലായതും വിവാഹം കഴിച്ചതും.

ഞങ്ങളുടെ ചേർച്ചയെ പറ്റി ഒളിഞ്ഞും മറഞ്ഞും അല്ലാതെയും, പലരും പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. ചിലപ്പോഴൊക്കെ എനിക്കും അത്ഭുതം തോന്നിയിരുന്നു. പലകാര്യങ്ങളിലും ഞങ്ങൾ ഒരേ രീതിയിൽ ചിന്തിച്ചിരുന്നു. പ്രണയവിവാഹങ്ങളിൽ സാധാരണയുള്ള സങ്കീർണ്ണതകളൊന്നും ഞങ്ങൾക്കിടയിലുണ്ടായിരുന്നില്ല. ഒടുവിൽ ക്യാൻസർ അവളെ പൂർണ്ണമായും കീഴ്പ്പെടുത്തിയപ്പോൾ ലോകം തന്നെ നഷ്ടപ്പെട്ടു. രണ്ടര വർഷം നീണ്ടുനിന്ന ദാമ്പത്തികജീവിതത്തിനിടയിൽ കുട്ടികൾ വൈകിമതി എന്നുള്ള തീരുമാനം തെറ്റായിരുന്നോയെന്ന് ഞാൻ പലപ്പോഴും എന്നോട്‌ തന്നെ ചോദിച്ചിട്ടുണ്ട്. തനിച്ചായപ്പോൾ അവളുടെ ഉദരത്തിൽനിന്നുള്ള ഒരു കുഞ്ഞോമനയെ ഞാൻ ആഗ്രഹിച്ചിരുന്നിരിക്കാം..
 

ഭാനുവിന്റെ വേർപാടെന്നെ പ്രവാസത്തിലെത്തിച്ചു. പിന്നീട്‌ ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ചു, തനിച്ച്‌.. എല്ലായിടത്തും അവളുടെ ഓർമ്മകൾ  കൂട്ടിനുണ്ടായിരുന്നു. പലരാജ്യങ്ങളിലും ജോലിചെയ്തു. പലതരത്തിലുള്ള ആൾക്കാരെ കണ്ടുമുട്ടി. വർഷങ്ങൾ കഴിഞ്ഞു നാട്ടിലേക്കുള്ള തിരിച്ചുവരവിനു. ദാക്ഷായണിയുടെ കാര്യങ്ങളൊക്കെ വൈകിയാണ് ഞാനറിഞ്ഞത്‌. ഏഴരവർഷത്തിനുശേഷം അവർ വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. അവളുടെ വരന്റെ ഇല്ലം ഞങ്ങളുടെ കുടുംബത്തേക്കാൾ ധനികമായിരുന്നു. ആദ്യമാദ്യമുള്ള അവഗണന അവൾ കണ്ടില്ലെന്നുനടിച്ചു. കാലം പിന്നിട്ടപ്പോൾ അവർക്കൊരു പെൺകുഞ്ഞ്‌ ജനിച്ചു. എന്നാൽ ദാമ്പത്യ ജീവിതം കൂടുതൽ വഷളായിക്കൊണ്ടിരുന്നു. ഒടുവിൽ ഔദ്യോഗികജീവിതത്തിൽ അയാൾ ആരുമായിട്ടൊ അടുപ്പത്തിലാണെന്നവൾ അറിഞ്ഞു. വിവാഹമോചനം അധികം വൈകിയില്ല. പുരോഗമനവാദ പശ്ചാത്തലത്തിൽ വിവാഹ മോചനങ്ങൾ ആരോഗ്യപരമായ സമൂഹത്തിന്റെ  പ്രതിഫലനമാണ്. സമൂഹികപരിസരം അതിനനുകൂലമല്ലെങ്കിൽ കൂടിയും..

വിവാഹമോചനത്തിനുശേഷം അയാൾ കാമുകിയുമായി പു:നർ വിവാഹം നടത്തി; ഒപ്പം ഒരേയൊരു മകളെ ദാക്ഷായണിക്കു വിട്ടുകൊടുക്കുകയും ചെയ്തു. ഒടുവിൽ മകളെ വളർത്തണമെന്ന ലക്ഷ്യം അവളെ പഴയ അധ്യാപനത്തിലേക്കു തിരിച്ചുവിട്ടു.

ദാക്ഷായണിയുടെ മകളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ ഏതാണ്ട്‌ രണ്ടു വർഷം ആയിക്കാണും. ആ കുട്ടിക്ക്‌ എന്നെക്കുറിച്ച്‌ നല്ല മതിപ്പാണെന്നുതോന്നുന്നു. ദാക്ഷായണി എന്നേക്കുറിച്ചുള്ള ഒരു നല്ല രൂപം തന്നെ നൽകികാണണം. അല്ലെങ്കിൽ നാളത്തെ ഞങ്ങളുടെ വിവാഹ രെജിസ്റ്റ്രേഷനു കൂട്ടുകാരിയുമൊത്ത്‌ വരുമെന്നു പറയില്ലായിരുന്നല്ലൊ! അതും ഭർത്താവിന്റെ എതിർപ്പിനേയും അവഗണിച്ച്‌.. ഇങ്ങനൊരുകാര്യത്തിന് ഏറ്റവും കൂടുതൽ നേതൃത്വം കൊടുത്തതും ആ കുട്ടിയായിരുന്നു. 


വാർദ്ധ്യക്യത്തിന്റെ സായാഹ്നത്തിൽ ഒരു വിവാഹം! വികാര-വിചാരങ്ങളുടെ പ്രണയസാഫല്യത്തിനിനിയും ജീവിതം ബാക്കിയുണ്ടൊ?! ചിലപ്പോൾ ഒറ്റപ്പെടലിൽ നിന്നുള്ള വിമുക്തി അവൾ ആഗ്രഹിച്ചിരുന്നിരിക്കണം. അല്ലെങ്കിൽ അവൾ ഇങ്ങനൊരുകാര്യം സ്ഥിരം കാണാറുള്ള ഉദ്യാനത്തിൽ തമാശരൂപേണ അവതരിപ്പിക്കില്ലായിരുന്നല്ലൊ?!!

നിഴലുകൾ വീണുതുടങ്ങിയ ജീവിതത്തിൽ സ്വപ്നങ്ങൾ ഇനിയും ബാക്കി. കുറച്ചുമാറി പട്ടണത്തിന്റെ ഓരത്തായി ഒരു അഥിതിമന്ദിരം വാങ്ങണം. വല്ലപ്പോഴും അവിടെയും കഴിയാമല്ലൊ..

 ജീവിതം കൊണ്ട്‌ എന്താണുദ്ദേശിക്കുന്നതെന്നറിയില്ല. കഴിഞ്ഞ ആ പഴയ നല്ലകാലങ്ങൾ ഓർക്കുമ്പോൾ വിടരുന്ന ചിരിയിൽ കണ്ണുനീരിന്റെ നനവുമുണ്ടാകും.
ഋതുക്കൾ മാറുന്നതുപോലെ കൂട്ടുകാർ മാറും.. മനുഷ്യൻ മാറും.. ഒരു വിളിപ്പാടകലെയുണ്ടായിട്ടും വിളിക്കാതെ സങ്കീർണ്ണങ്ങളാകുന്ന മനസ്സുകൾ.

ഇല്ലം ഇന്ന് ചിതലരിച്ചുതുടങ്ങിയിരിക്കുന്നു.
കാൽച്ചുവട്ടിൽ നിന്നു മണൽ ചോർന്നുപോകുന്നതുപോലെയായിരുന്നു കൂട്ടുകുടുംബത്തിന്റെ അധപതനം. അച്ഛന്റെയും അമ്മയുടേയും കാലശേഷം ബന്ധുജനങ്ങൾ ഓരോരുത്തരായി പിരിഞ്ഞു. ഇപ്പൊ പലകോണുകളിൽ.. പല ദിക്കിൽ..

ദാക്ഷായണിയുടെ; അല്ല, ഞങ്ങളുടെ മകളുടെ പേരിൽ ഇല്ലം എഴുതിക്കൊടുക്കണം. അവളുടെയും എന്റേയും പകുതി വസ്തുവകകൾ അനാഥാലയത്തിലേക്കും കൈമാറണം. ഭാനുവുമായി ചേർന്നെടുത്ത തീരുമാനമായിരുന്നു അത്. ഇപ്പോൾ 'വിധിച്ചത്' ദാക്ഷായണിയും.. എടുത്ത തീരുമാനങ്ങളിൽ ഇത്തിരി ആശ്വാസമേകുന്നവ ഇതൊക്കെയാണ്. എന്നാൽ ഒരു ചോദ്യം വീണ്ടും അവശേഷിക്കുന്നു.. ജീവിതത്തിനു എന്തെങ്കിലും അർത്ഥമുണ്ടായിരുന്നൊ?! ഒരുത്തരം കണ്ടെത്താനുള്ള അന്വേഷണത്തിലാണ്..

പഴയ ആ വയസ്സൻ ചെമ്പകം ഇപ്പോഴുമുണ്ട്‌.. എപ്പോഴും അതവിടെ തന്നെ ഉണ്ടാകണം.. കുട്ടികൾ ഇനിയുമതിനു ചുറ്റും കളിക്കട്ടെ.. ചിലപ്പോൾ ആ പത്തുവയസുകാരനും ദാക്ഷായണിയും ഒരിക്കൽക്കൂടി.. 

അപ്പോഴേക്കും ഓപ്പോളിന്റെ വിളിയുയരും, "വേഗം വരൂ കുട്ട്യോളെ, ഊണ് കാലായി..!"


പിന്നെ ഓണത്തുമ്പികൾ ചെമ്പകച്ചുവട്ടിൽ വട്ടമിട്ടുപറക്കും.. പിന്നാലെ കുട്ടികളും.. അപ്പോഴേക്കും കുളത്തിലെ ആമ്പലും പൂത്തിട്ടുണ്ടാകും..

Thursday, 26 December 2013

അയാൾ !

പുറത്ത്‌ നല്ല മഴ. ഇരുളറക്കിടയിലൂടെയുള്ള മഴക്കാഴ്ച്ച.. ആദ്യമൊക്കെ പുതുമയായിരുന്നുവെങ്കിലും ഇപ്പോൾ ഇതും വിരസതയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. മരച്ചില്ലകളിൽനിന്ന് മഴക്കിളികളുടെ കലപിരാരവം. മഴയുടെ സംഗീതത്തിൽ അവയുടെ സ്വരം അമർന്നുപോയിരിക്കുന്നു. മുൻപിലത്തെ സെല്ലിൽ ബീരാനിക്ക ഇപ്പോൾ മയങ്ങിയിട്ടുണ്ടാവും. മഴയിൽ ലയിച്ചങ്ങനുറങ്ങാൻ ഒരു സുഖാത്രേ! "ബീവീടെ ദീനോം, തീരാത്ത ദാരിദ്ര്യൊം കൂടിയായ്പ്പൊ ഒരു കള്ളക്കടത്ത്‌ കച്ചോടം. പിടിക്കപ്പെട്ടപ്പൊ സംഘം ഒറ്റി. ഒന്നുകിൽ നഷ്ടപരിഹാരം, അല്ലെങ്കിൽ കുറ്റം സ്വയം ഏറ്റെടുക്കുക. ഒടുവിൽ ഓൾടെ ദെണ്ണത്തിനും താൽക്കാലിക ചിലവിനും കൂടി ഒരു തുക തരാന്നു പറഞ്ഞപ്പോൾ അവരുടെ നിർബന്ധത്തിനു വഴങ്ങി കുറ്റം തലക്കൽ വച്ച്‌ കെട്ടി. ദുരഭിമാനത്തിന്റെ കണക്ക്‌ പറയാനോ, ശിക്ഷയിളവ്‌ ചെയ്യാനോ മകൻ എന്ന് പറേണ കണ്ണിച്ചോരയില്ലാത്തോൻ വരില്ലെന്നുറപ്പായിരുന്നു. വന്നതുമില്ല. ഓൾടേം എന്റേം ശവം പോലും അതുങ്ങളെ കാണിക്കില്ല "
ബീരാനിക്കയുടെ മകനും ഭാര്യയും പുറത്ത്‌ പോയിട്ട്‌ വർഷങ്ങളായി. നാട്ടിലേക്കുള്ള വരവ്‌ പോയിട്ട്‌ ഒരു ഫോൺകാൾ പോലുമില്ല. ഇതുപോലെയെത്രയെത്ര കഥകൾ. ഇവയൊക്കെ കേട്ടാൽ തോന്നും നല്ലവർ മുഴുവൻ ഇതിനുള്ളിലാണെന്ന്!

മഴ വീണ്ടും ഉറക്കുകയാണ്. തണുത്തകാറ്റ്‌ മുളംകുറ്റിയിലൂടെ ഒഴുകുമ്പോൾ അവ്യക്തമായേതോ ഓടക്കുഴൽനാദം. ഗൊവിന്ദേട്ടൻ ഇപ്പോൾ പോയിട്ടുണ്ടാവും. ഇന്നാണു അയാളുടെ ശിക്ഷ തീരുന്നത്‌. ഇന്ന് തരപ്പെട്ടില്ലങ്കിലോ എന്ന് കരുതി പുള്ളിക്കാരൻ ഇന്നലെയെ യാത്രാമൊഴി പറഞ്ഞിരുന്നു. വന്നിട്ട്‌ ഇപ്പോൾ രണ്ടാഴ്ചയാകുന്നു. അതിനുള്ളിൽ എനിക്കിത്രയധികം സൗഹൃദങ്ങൾ. എല്ലാം ഇവിടുള്ളവരുടെ സമീപനം. അല്ലെങ്കിൽ എന്റെ പ്രശ്നങ്ങൾ കുറച്ചെങ്കിലും മറക്കാൻ കഴിയുമായിരുന്നോ?! അല്ലെങ്കിൽ തന്നെ ജീവിതത്തിലെല്ലാം നഷ്ടപ്പെട്ടവനിനിയെന്ത്‌ പ്രശ്നങ്ങൾ.. തെളിഞ്ഞ ആകാശം പോലെ മനസ്സ്‌ ശൂന്യം.
ഭിത്തിയോരം ചേർന്നിരിക്കുമ്പോൾ നേർത്ത തണുപ്പ്‌. ശരീരവും മനസ്സും ഒരുപോലെ മരവിച്ചിരിക്കുന്നു. ഒരിക്കലും ഇങ്ങനെയൊരു വഴിത്തിരിവ്‌ പ്രതീക്ഷിച്ചിരുന്നില്ല.. ഒരിക്കലും.. ജീവിതത്തിന്റെ കുത്തൊഴുക്കിൽ ഏതോ തടയിണയിൽപ്പെട്ട്‌ ഞാനെന്നതോണി. കൂടെയുണ്ടായിരുന്ന കുട്ടികൾ തുമ്പിയുടെ വാലിൽ നൂൽകെട്ടി രസിക്കുമ്പോൾ വിഷമത്തോടെയന്ന് മാറിനിന്ന ആ പഴയ എട്ട്‌ വയസ്സുകാരന് ഇങ്ങനെയൊക്കെയാകാൻ കഴിയുമോ?!

കല്യാണം കഴിഞ്ഞ്‌ സുഹൃത്തുക്കളെയെല്ലാം അസൂയാലുക്കളാക്കിയ ദമ്പതികൾ! എന്റെ ആദ്യ പെണ്ണുകാണലിൽതന്നെ നടന്ന വിവാഹം. ആദ്യമായി അവളെ കണ്ടപ്പോൾ ഫോട്ടോയിൽ കാണുന്ന സൗന്ദര്യമൊന്നും നേരിട്ടില്ലായിരുന്നു.  അവളുടേയും കൂടി ആദ്യ പെണ്ണുകാണൽചടങ്ങായിരുന്നിട്ടും ഞങ്ങൾ വളരെ തുറന്ന് സംസാരിച്ചു. മുൻപ്‌ ഒരു പ്രണയമുണ്ടായിരുന്നെന്നും വീട്ടിലറിഞ്ഞ്‌ പ്രശ്നങ്ങളായപ്പോൾ പിരിഞ്ഞെന്നും അയാൾ വേറെ വിവാഹം കഴിച്ചെന്നും പറഞ്ഞപ്പോൾ ആദ്യം എനിക്കത്‌ സ്വൽപം ബുദ്ധിമുട്ടായി തോന്നി.  ജീവിതത്തിലന്നേവരെ പ്രണയമെന്തെന്നറിഞ്ഞിട്ടില്ലാത്തവന് അതിലെങ്ങനെ ബുദ്ധിമുട്ട്‌ തോന്നാതിരിക്കും.?! തുറന്ന് പറയാൻ കഴിയാതെപോയ എത്ര ഇഷ്ടങ്ങൾ,  മാനം കാട്ടാതെ പുസ്തകത്താളിലടക്കപ്പെട്ട മയിൽപീലിത്തുണ്ടുകൾ..
ഓർമ്മകളിലെവിടെയൊ കേട്ടുമറന്ന കുപ്പിവളക്കിലുക്കം.. മുല്ലപ്പൂസുഗന്ധം.. തുളസിക്കതിരിന്റെ നൈർമല്യത.. 'പ്രകടമാക്കാത്ത സ്നേഹം പിശുക്കന്റെ ക്ലാവ്‌ പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യമാണെന്ന്' വൈകിയാണു ഞാൻ മനസ്സിലാക്കിയത്‌. പലവശത്തുനിന്നും  ആലോചിച്ചു. ഒടുവിൽ അവളെത്തന്നെ നിറഞ്ഞമനസ്സോടെ സ്വീകരിച്ചു. രണ്ടാഴ്ച്ചക്കുമുൻപുള്ള ആ വ്യാഴാഴ്ച്ചവരെ സന്തോഷകരമായ ദാമ്പത്തിക ജീവിതം. ജീവിതത്തിന്് ഒരർത്ഥമുണ്ടായി എന്ന് ഞാൻ കരുതിയ നാളുകൾ. ഒടുവിൽ എല്ലാം അവസാനിപ്പിച്ച്‌ ഒരു വെള്ളിയാഴ്ചദിനം..  നേരത്തേ  തീരുമാനിച്ചുവച്ചിരുന്ന ഫ്രൈഡേ ടൂർ എം.ഡി പെട്ടെന്ന് ക്യാൻസൽ ചെയ്തപ്പോൾ വീട്ടിലേക്ക്‌ വിളിച്ചുപറയാതെ അവൾക്കൊരു സർപ്പ്രൈസ്‌ ആകട്ടേയെന്ന് കരുതി. അവളേയൊന്നു ഞെട്ടിപ്പിക്കാമെന്ന് കരുതി അടുക്കളവാതിലിലൂടെ അകത്ത്‌ുകയറിയ ഞാൻ ആ കാഴ്ച്ചകണ്ട്‌ ഒരു നിമിഷം നിന്നു! ബെഡ്‌റൂമിൽ നിന്നിറങ്ങിവരുന്ന ചെറുപ്പക്കാരനും പിറകെ അർത്ഥനഗ്നയായി അവളും!! പെട്ടെന്നെന്തു ചെയ്യണമെന്നറിയാത്ത നിമിഷങ്ങൾ. കണ്ട സിനിമകളിലൊ വായിച്ച കഥകളിലൊ അപരിചിതമായ സന്ദർഭം.. ഹൃദയമിടിപ്പ്‌ ഒരുനിമിഷം കൊണ്ട്‌ ഇരട്ടിയുടെ ഇരട്ടിയായി; ഒപ്പം അസഹ്യമായ നെഞ്ചുവേദനയും. പതിയെ ഞാൻ നിലത്തിരുന്നു. ഒരു നിമിഷത്തേക്ക്‌ സ്വബോധം പൂണ്ണമായി എനിക്ക്‌ നഷ്ടപ്പെട്ടു. കുറച്ചുസമയത്തിനുശേഷം ഞാൻ കണ്ണുതുറന്നു. നിലത്തു തന്നെയായിരുന്നു അപ്പോഴും. അവളറിയാതെ അവളുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണും കൈക്കലാക്കി വീടിനു പുറത്തിറങ്ങി. വിശദമായി തിരഞ്ഞപ്പോൾ ഒരിക്കൽ പിരിഞ്ഞു എന്ന് പറഞ്ഞ പ്രണയത്തിന്റെ അറ്റുപ്പോവാത്ത, ഇന്നും തുടരുന്ന ബന്ധത്തിന്റെ കഥയാണെന്റെ മുൻപിൽ തെളിഞ്ഞത്‌. അവനെക്കുറിച്ച്‌ കൂടുതൽ അന്യേഷിച്ച്പ്പോൾ ഭാര്യ ഉപേക്ഷിച്ച്‌ അയാൾ ഒറ്റക്കാണെന്ന് അറിഞ്ഞു. സ്വയം ഒരു വിഡ്ഡിയായെന്ന തോന്നൽ മനസ്സിൽ കൂടുതൽ കൂടുതൽ ആഴത്തിൽ പതിഞ്ഞുകൊണ്ടിരുന്നു. കൊല്ലണമെന്ന് വിചാരിച്ചിരുന്നില്ലങ്കെലും അയാളെ ഗോഡൗണിലേക്ക്‌ വിളിച്ചുവരുത്തിയതും സ്വയരക്ഷക്ക്‌ കരുതിയ കത്തിയെടുത്തതും എല്ലാം തികച്ചും യാന്ത്രികമായിരുന്നു. ശരീരത്തിന്റെ നിയന്ത്രണം പൂണ്ണമായും നഷ്ടപ്പെട്ട നിമിഷങ്ങൾ..
നിയമത്തിനു കീഴടങ്ങും മുൻപ്‌ ഒരു ഡിവോഴ്സിനുള്ള്‌ നോട്ടീസ്‌ അവൾക്കയക്കാൻ മറന്നില്ല.
ഒരു ചോദ്യം ഇപ്പോഴും ബാക്കിനിൽക്കുന്നു; ഇങ്ങനെയൊക്കെ ആകാനായിരുന്നുവെങ്കിൽ അവളെന്തിനു വിവാഹത്തിനുമുൻപ്‌ എല്ലാം തുറന്നുപറഞ്ഞു..??
..............................................................

വാർഡന്റെ വിളികേട്ട്‌ 'അയാൾ' പെട്ടെന്ന് ഞെട്ടി എണീറ്റു.
"ടൊ.. തന്നെ കാണാൻ ഒരു യുവതി വന്നു നിൽക്കുന്നു.. എണീറ്റ്‌ വാ വേഗം"
മഴ കുറേയൊക്കെ തോന്നിരുന്നു. കുറ്റിത്താടി തടവിക്കൊണ്ട്‌ അയാൾ മെല്ലെ എണീറ്റു. ഒരു നൂറായിരം ചോദ്യങ്ങൾ അയാളുടെ കണ്ണിലൂടെ മിന്നിമറഞ്ഞു. ദൂരെയെവിടെയൊ ഒരു ബലിക്കാക്കയുടെ സ്വരം അലയടിച്ചു. കയ്യിൽ വീണ മഴത്തുള്ളി തുടച്ചുകൊണ്ട്‌ അയാൾ മെല്ലെ മുന്നോട്ട്‌ നടന്നു.

കടപ്പാട്‌ / ആശയം :  അടുത്തിടെ വായിച്ച ഒരു പത്രവാർത്തയുടെ തലക്കെട്ടിന്.

Thursday, 30 May 2013

പറയാൻ ബാക്കിവച്ചത്‌....


അവസാന ഐസ്‌ക്യൂബ്‌ വീണുടഞ്ഞ ഗ്ലാസ്‌ വിവേക്‌ മെല്ലെ ചുണ്ടിലേക്കടുപ്പിച്ചു. അതെ.. ഇവനെ നമ്മുക്ക്‌ വിവേക്‌ എന്ന് വിളിക്കാം. പേരുപോലെതന്നെ കുറച്ച്‌ വിവേകവും ഇവനുണ്ടെന്ന് കരുതിക്കൊള്ളു.
ജനാല  യിലൂടെ അവൻ വിദൂരതയിലേക്ക്‌ നോക്കി, ഒരു കവിൾ മദ്യത്തിന്റെ ലഹരിയിൽ.. 'നാളെ അവളുടെ വിവാഹമാണ്.. ജീവിതത്തിന്റെ നേർക്ക്‌ കണ്ണും മിഴിച്ച്‌ നിന്നവനെ ആകാശം നോക്കി സ്വപ്നം കാണാൻ പഠിപ്പിച്ചവൾ.. പ്രതിസന്ധികളിൽ ആശ്വാസമായവൾ.. ഉറ്റ സുഹൃത്തെന്ന് വിളിക്കാൻ ശീലിച്ചവൾ..
എല്ലവരുടേയും ജീവിതത്തിൽ, എത്ര പേരെ പ്രണയിച്ചാലും എന്നും ഓർക്കുന്ന ഏറ്റവും ആത്മാർത്ഥമായുള്ള ഒരു പ്രണയമുണ്ടായിരിക്കും; എന്റെ ജീവിതത്തിൽ അതവളായിരുന്നു..
എന്റെ അമ്മു.. ആദ്യമായി കണ്ട ആ നിമിഷം.. അതൊക്കെ അവൾ മറന്നിട്ടുണ്ടാവുമോ എന്തോ.. എല്ലാത്തിനും കാലം സാക്ഷി..........................'

അന്നൊരു ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിവേക്‌. പെട്ടെന്നാണ് ആ വെള്ളച്ചുരിദാറുകാരി അവന്റെ കണ്ണുകളിൽ ഉടക്കിയത്‌. പറയത്തക്ക സുന്ദരിയൊന്നുമല്ലെങ്കിലും അവനെന്തോ അവളെത്തന്നെ നോക്കിനിന്നു. വിവാഹം തീരുന്നതുവരെ അവളിൽ തന്നെയായിരുന്നു അവന്റെ കണ്ണുമുഴുവൻ. ഇടക്കെപ്പൊഴൊ അവളും അവനെ നോക്കി. കല്യാണം കഴിഞ്ഞ്‌ വീട്ടിൽ എത്തിയിട്ടും കിടക്കുമ്പോഴും പഠിക്കുമ്പോഴുമെല്ലാം അവളുടെ ഓർമ്മകൾ തന്നെ അവനെ അലട്ടിക്കൊണ്ടിരുന്നു. അവളെക്കുറിച്ച്‌ നേരിട്ട്‌ വീട്ടിൽ അന്യേഷിക്കാനുള്ള ധൈര്യം അവനില്ലായിരുന്നു. അങ്ങനെയിരിക്കെ ഹയർസെക്കന്ററികഴിഞ്ഞ്‌ വിവേക്‌ പുതിയ കോളേജിൽ അഡ്മിഷൻ കിട്ടിനിൽക്കുന്നസമയം, പുറത്തൊരു സ്ത്രീശബ്ദം കേട്ട്‌ വിവേക്‌ വെളിയിലേക്കെത്തിനോക്കി. ആ പഴയ വെള്ളച്ചുരിദാറുകാരി! കൂടെ അമ്മയും. ആദ്യം അവന് ഞെട്ടലായെങ്കിലും പിന്നെ വിഷമമാണ് തോന്നിയത്‌. 'ഒരുവിധം മറന്നിരുന്നതാ.. ഇനി കാണാൻ ശ്രമിക്കെണ്ടെന്നും.. പക്ഷേ.. ഓർമ്മിപ്പിക്കാൻ വീണ്ടും..'
എന്നാൽ ഇത്തവണ തന്റെ ഇഷ്ടം അവളോട്‌ തുറന്ന് പറയാൻ തന്നെ വിവേക്‌ തീരുമാനിച്ചു. പിന്നീടാണറിഞ്ഞത്‌ അവൾ തങ്ങളുടെ ബന്ധുവാണെന്നും അടുത്ത വീട്ടിൽ താമസത്തിനെത്തിയതാണെന്നും. അവന്റെ ഭാഗ്യത്തിന് വകയിൽ അവൾ സഹോദരിയൊന്നും അല്ലായിരുന്നു!
അവൾ തന്റെ വീട്ടിന്റെ സിറ്റൗട്ടിൽ ഒറ്റക്ക്‌ നിൽക്കുന്നതക്കം നോക്കി വെവേക്‌ അവളുടെ അടുത്ത്‌ ചെന്നു.

"എന്താ പേര്?"
"പ്രിയ..", അവൾ ഒരു ചെറു ചിരിയോടെ മറുപടി പറഞ്ഞു.
"പിന്നെന്തോ അമ്മൂന്നോ മറ്റോ വിളിക്കുന്നത്‌ കേട്ടല്ലൊ?"
"ഓ.. അതെന്റെ വീട്ടിലെ പേരാ.. എന്താ പേര്? എന്ത്‌ ചെയ്യുന്നു?
"എന്റെ പ്പേരു വിവേക്‌.. വിവി എന്ന് വിളിക്കും.. പുതിയ കോളേജിൽ അഡ്മിഷൻ കിട്ടിനിൽക്കുന്നു.. "
ആ സംഭാഷണം കുറച്ചു നേരം കൂടി തുടർന്നു. ഇതിനുള്ളിൽ അവൾ തന്റെ അതേ കോളേജിൽ അതേ ക്ലാസ്സിൽ തന്നെയാണ് അഡ്മിഷൻ എടുത്തിരിക്കുന്നതെന്നറിഞ്ഞപ്പോൾ അവൻ വല്ലാതെ  ആശ്ചര്യപ്പെട്ടു; അവളും. എന്നാൽ ഇതിനിടയിലൊന്നും അവന് തന്റെ ഇഷ്ടം അറിയിക്കാൻ തോന്നിയില്ല. ഇഷ്ടപ്പെടേണ്ടിയിരുന്നില്ല, അല്ലെങ്കിൽ അടുത്തു മിണ്ടേണ്ടിയിരുന്നില്ലെന്ന് അവനുതോന്നി.

മീനച്ചൂടും മേടത്തിലെ വിഷുപ്പുലരികളും കഴിഞ്ഞ്‌ പ്രതീക്ഷയുടെ ഇടവപ്പാതിയെത്തി. മുറ്റത്തെ പൂവണിയാത്ത ചെമ്പനീർച്ചെടിക്ക്‌ യാത്രയും പറഞ്ഞ്‌ വിവേക്‌ പുതിയ കോളേജിലെക്ക്‌ യാത്രയായി; കൂടെ അമ്മുവും. നനുത്തമഴയിൽ പാടവരമ്പിലൂടെ അവളുടെ പിറകേ കുടയും ചൂടി നടക്കുമ്പോൾ തണുത്ത കാറ്റ്‌വീശുന്നുണ്ടായിരുന്നു. പുൽച്ചെടികളിലൂം ചേമ്പിലകളിലുമുള്ള മഞ്ഞുതുള്ളികൾ കാറ്റത്തുലഞ്ഞ്‌ അവരുടെ കാലുകൾ കുളിർപ്പിച്ചുകൊണ്ടിരുന്നു. അവന്റെ മനസ്സിലും നവ്യാനുഭൂതിയുടെ മറ്റൊരുകുളിർമ്മഴ പെയ്യുകയായിരുന്നു അപ്പോൾ. കാലം കടന്നുപോയ്‌. വർഷാർദ്ധങ്ങൾ ദിവസങ്ങൾപോലെ മിന്നിമറഞ്ഞു. ഒപ്പം അവരുടെ സൗഹൃദവും വലുതായി. വെറും സുഹൃത്തുക്കളിൽനിന്ന് ഇണപിരിയാത്ത ഉറ്റസുഹൃത്തുക്കളാവാൻ അവർക്ക്‌ അധികം സമയം വേണ്ടിവന്നില്ല. ഒഴിവ്‌സമയങ്ങളിലെ പഠനവും ചർച്ചയുമെല്ലാം അവർ ഒരുമിച്ചുചിലവഴിച്ചു. തുറന്ന പുസ്തകത്താളിനുമുന്നിൽ ശാസ്ത്രവും, സാങ്കേതികവിദ്യയും കായികവും, സിനിമയും, പ്രണയവുമെല്ലാം അവർക്ക്‌ ചർച്ചാവിഷയങ്ങളായി. സൗഹൃദത്തിന്റെ ആഴം കൂടും തോറും അവന്റെ മനസ്സിൽ തെന്റെ ഇഷ്ടം തുറന്നുപറയാനുള്ള ഭയം വർദ്ധിച്ചുകൊണ്ടിരുന്നു. 'നീയില്ലാതെ എന്റെ ജീവിതം പൂർണ്ണമാവില്ല.. എനിക്കിഷ്ടമാണ്..
ഒരിക്കലെങ്കിലും മനസ്സ്‌ തുറക്കണമെന്നുണ്ട്‌.. പക്ഷെ നീയിങ്ങനെയൊന്നും ചിന്തിക്കുന്നില്ല; ഒരുറ്റസുഹൃത്തിലുപരി.. എനിക്കറിയാം.. മനസ്സിൽ ഇങ്ങനൊരു സ്നേഹവും കരുതിക്കൊണ്ടായിരുന്നൊ സൗഹൃദത്തിനുവന്നതെന്നൊരു ചോദ്യം നീ ചോദിച്ചാൽ എനിക്കൊരുത്തരം നൽകാൻ കഴിയില്ല.. നീയറിയാതെ നിന്നെ പ്രണയിക്കാൻ എനിക്കിഷ്ടമാണ്. കാരണം  ഒരു സുഹൃത്തെന്ന നിലയിൽപോലും നിന്നെ നഷ്ടപ്പെടുന്നകാര്യം എനിക്കോർക്കാൻ കഴിയുന്നില്ല..'

അങ്ങനെ കോളേജിലെ അവസാന സെമെസ്റ്ററായി. കലാലയജീവിതം കഴിഞ്ഞാൽ അമ്മുവും അവളുടെ കുടുംബവും തിരിച്ച്‌ അവരുടെനാട്ടിൽ പോവുമെന്ന് വിവേകിനുറപ്പായിരുന്നു. അതിനാൽ തിരികെ പോകുന്നാ ദിവസങ്ങളിൽ തന്റെ ഇഷ്ടം തുറന്ന് പറഞ്ഞാൽ ശേഷം ഒരു പക്ഷെ സൗഹൃതത്തിനു അകൽച്ചയുണ്ടായാലും പിന്നീടൊരിക്കലും അവളെ അഭിമുഖീകരിക്കേണ്ടിവരില്ലെന്നവൻ വിശ്വസിച്ചു. ആ ഒരു ദിവസത്തിനായ്‌ അവൻ കാത്തിരുന്നു. അവസാന സെമെസ്റ്റെറിലെ അവസാന പരീക്ഷകഴിഞ്ഞ്‌ കോളേജിന്റെ ഇടനാഴികളിലൂടെ തിരിച്ചുവരുമ്പോൾ ആ പഴയ അഡ്മിഷൻ ദിനമാണവൻ ഓർത്തത്‌. 'അന്നാ കോരിച്ചൊരിയുന്ന മഴയത്ത്‌ തണുത്ത്‌വിറച്ച്‌ നനഞ്ഞ ഷർട്ടുമായിതിലേവരുമ്പോൾ അമ്മുവുമുണ്ടായിരുന്നു.' അവൻ ഒരു വശം തിരിഞ്ഞവളെ നോക്കി. അവൾ ബാഗും കൈപ്പിടിയിലൊതുക്കി കൂടെത്തന്നെയുണ്ടായിരുന്നു; അന്നത്തേപ്പോലെതന്നെ. ഇപ്പൊ തിരിച്ചിറങ്ങുകയാണെന്ന വ്യത്യാസം മാത്രം! 'മൂന്ന് വർഷം മൂന്നാഴച്ചകൾ പോലെ കൊഴിഞ്ഞുപോയി.. ഇടക്ക്‌ കുറച്ച്‌ സൗഹൃദങ്ങൾ; കലാലയം സമ്മാനിച്ച്‌ ഏറ്റവും വലിയ സ്വത്തുക്കൾ.. പൊട്ടിച്ചിരിച്ച തമാശകൾ.. ചെറുതും വലുതുമായ പിണക്കങ്ങൾ, അത്‌ കഴിഞ്ഞുള്ള ഇണക്കങ്ങൾ.. കളിച്ചു ചിരിച്ചുല്ലസിച്ച‌ ക്ലാസ്മുറികൾ.. അതിനിടയിൽ കോളേജ്‌ വരാന്തകളിലൂടെ എത്രയെത്ര പ്രണയങ്ങൾ.. പ്രണയനൊംമ്പരങ്ങൾ.. വിങ്ങലുകൾ.. പരാജിതരുടെ നിശബ്ദ തേങ്ങലുകൾ.. എല്ലാതിനും സാക്ഷ്യം വഹിച്ച കോളേജ് ഇടനാഴികൾ‌.. ഞാനും അമ്മുവും പിന്നെ ഞങ്ങളുടെ ബ്രാഞ്ചുമില്ലാത്ത പുതിയൊരദ്ധ്യയനവർഷവും കാത്ത്‌.." കോളേജിലെ അവസാന ദിനത്തിന്റെ സെലിബ്രേഷനും കഴിഞ്ഞ്‌ വീട്ടിലെത്തിയിട്ടും അവന്റെ മനസ്സിൽ ആ പഴയ ദിനങ്ങളായിരുന്നു ഉടക്കിനിന്നിരുന്നത്‌. ഇനിയതൊന്നുമില്ലല്ലൊ. കൂട്ടുകാരുടെ ചിരിയും തമാശയും ചർച്ചയും കോളേജ്‌ ബെല്ലും ക്ലാസ്‌ കട്ടും ഒന്നുമില്ലാത്ത  ദിവസങ്ങൾ..

അന്നൊരിക്കൽ വിവേക്‌ ഉമ്മറത്തെ ചാരുകസേരയിൽ വെറുതേയിരിക്കുകയായിരുന്നു. അപ്പോഴാണ് പോസ്റ്റ്മാന്റെ വരവ്‌. വിദേശത്തെ പുതിയ ജോലിയെക്കുറിച്ചുള്ളതായിരുന്നു ആ ലെറ്ററിൽ. അവനാദ്യം തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. "ഇത്ര പെട്ടെന്നൊരു ജോലിയൊ? അതും ആദ്യ ഇന്റർവ്യൂവിൽ.. ഇതോടൊപ്പം യു.എസ്സെന്ന സ്വപ്നവും കൂടി പൂവണിയുകയാണ്!" അവൻ കത്തുമായി അമ്മയുടെ അടുത്തേക്കോടി. അമ്മക്ക്‌ വളരെ സന്തോഷമായി. രാത്രി അച്ചന്റെ വകയിൽ അഭിനന്ദനവും കൂടെ കുറെ ഉപദേശങ്ങളും അവനെ തേടിയെത്തി.
പിറ്റേന്ന് ഒരു ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടാണ് വിവേക്‌ ഉറക്കമുണർന്നത്‌, 'ബൈക്കാക്സിഡന്റിൽ അമ്മുവിന്റെ അച്ചനുമമ്മയും മരിച്ചിരിക്കുന്നു!' അവൻ വേഗം ഏപ്രിൽ ഒന്നാണോയെന്ന് കലെണ്ടറിൽ പരതി.. അല്ല.. സംഭവം സത്യമാണ്! അപ്പുറത്ത്‌ ആളുകൾ കൂടുന്നത്‌ അവൻ കണ്ടു. ബന്ധുക്കലുടെ ഇടയിൽ വാവിട്ടു നിലവിളിക്കുകയാണ് അമ്മു. അൽപസമയം കഴിഞ്ഞപ്പോൾ ആംബുലൻസ്‌ വന്ന് മുറ്റത്തുനിന്നു. വൈകുന്നേരമായപ്പോൾ ശവസംസ്കാരം കഴിഞ്ഞാളുകളൊഴിഞ്ഞു .
അടുത്തറ്റുത്തായി രണ്ട്‌ ശവക്കല്ലറകൾ.. പൊയ്പോയകാൽത്തിന്റെ ഓർമകളുടെ സുഷുപ്തിയിൽ..
വിവേക്‌ ഒറ്റക്കിരിക്കുന്ന അമ്മുവിനരികിലേക്ക്‌ ചെന്നു. അവൾ അവന്റെ കൈപിടിച്ച്‌ വിതുമ്പിക്കരഞ്ഞു. അവനെങ്ങനെ അവളെ ആശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നു. അവൻ വെറുതെ അവളുടെ കയ്യിൽ മുറുകെപ്പിടിച്ചു. ഒരാഴ്ചക്കുമുൻപ്‌ അമ്മുവിന്റെയച്ചൻ തമാശക്ക്‌ പറഞ്ഞതവന്റെ കാതുകളിൽ മുഴങ്ങി"നിന്നേക്കൊണ്ടമ്മൂനേ കെട്ടിച്ചാൽ പിന്നെ ഞങ്ങക്ക്‌ ശ്രീധനവും നോക്കേണ്ടല്ലൊ.. ഓ.. ഇനി നിങ്ങടെ മനസ്സിലെന്താണെന്നാർക്കറിയാം.. ഉം.. അമ്മു അമ്പലത്തി പോയിരിക്കുവാ.. അല്ലേൽ എന്നേയിപ്പൊ നുള്ളിപ്പിച്ചിയേനെ.! ഹഹഹ.." ആ ചിരി അവന്റെ കാതിലാകെയലയടിച്ചു.. ഒരു നെടുവീപ്പോടവൻ കണ്ണുകളിറുക്കിയടച്ചു.
മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ്‌ അമ്മു ഇളയമ്മയുടെ കുടുമ്പത്ത്‌ താമസമാക്കി. വിസയുടെ സമയപരിമിതിയും വീട്ടിലെ സാമ്പത്തികപ്രതിസന്ധികളും അവനെ വിദേശത്തിലേക്ക്‌ ധൃതിയിൽ പോകാൻ നിർബന്ധിതനാക്കി. പറയാതെപോയ ആയിരം പ്രണയവാക്കുകളുടെ നൊമ്പരം ഒരു യാത്രാമൊഴിയിലൊതുക്കി അവൻ യാത്രയായ്‌.

യു എസ്സ്‌.. അവസരങ്ങളുടെ വിശാലമായ തീരം. ഒരു ജോലിയെന്നതിനു പുറമെ വിവേകിനു തന്റെ ജീവിതത്തിലെ വലിയൊരു സ്വപ്നം കൂടി യാദാർദ്ധ്യമാവുകയാണ്. യു. എസ്സ്‌ എന്ന സ്വപ്നം. ഒരു സർക്കാരുദ്ദ്യോഗസ്തനായ അച്ചനു സമ്പാദിക്കാൻ കഴിഞ്ഞത്‌ രണ്ട്‌ ബെഡ്‌ റൂമും ഒരു ഹാളും അടുക്കളയുമടങ്ങിയ ഒരു ചെറിയ വീടും ഒരു സ്കൂട്ടറുമായിരുന്നു. അഴിമതിക്കും കൈക്കൂലിക്കും എതിരെ നിന്ന അദ്ധേഹത്തിന്റെ പാതയിൽ നിന്നുകൊണ്ട്‌തന്നെ കുറച്ചധികം സമ്പാദിക്കണമെന്നത്‌ വിവേകിന്റെ ഒരു ലക്ഷ്യമായിരുന്നു. പുതിയ ചുറ്റുപാടിനോടും ജോലിയോടും പൊരുത്തപ്പെടാൻ വിവിക്ക്‌ കുറച്ച്‌ സമയം വേണ്ടിവന്നു. ആ കാലയളവിൽത്തന്നെ അവന് നല്ല കുറച്ച്‌ കൂട്ടുകാരേയും ലഭിച്ചു. ഒഴിവുസമയങ്ങളെല്ലാം സുഹൃത്തുക്കളുമായ്‌ ചിലവഴിച്ചു, രാത്രിയിൽ റൂമിൽ തനിച്ചാവുമ്പോഴാണ് പ്രവാസിജീവിതത്തിന്റെ കയ്പ്പ്‌നിറഞ്ഞ ഗൃഹാതുരത്വം അവനെ അസ്വസ്തനാക്കാൻ തുടങ്ങിയത്‌. ജനാലയിലൂടവൻ സമ്പന്നതയുടെ നാട്ടിലെ രാത്രിക്കാഴ്ച നോക്കിക്കണ്ടു. 'പ്രവാസിജീവിതം.. ലൈഫിലെ അടുത്ത വഴിത്തിരിവ്‌.. ഇക്കരെനിൽക്കുമ്പോളക്കരപ്പച്ച എന്നു പറഞ്ഞപോലെ നാട്ടിലേ ഓർമകളുമയവിറക്കി ഇവിടെ തനിച്ച്‌ കഴിയുന്നത്‌ ദുരിതപൂർണ്ണമാകുമെന്നറിഞ്ഞിരുന്നില്ല. ഈ ഏകാന്തതയിൽ നിന്റെ, എന്റെ അമ്മുവിന്റൊർമ്മകളാണെന്നെ ഏറ്റവും അസ്വസ്തനാക്കുന്നത്‌. പിന്നീടമ്മ.. അച്ചൻ.. അമ്മുവിന്റെ മതാപിതക്കളുടെ മരണം.. എല്ലാം ഒരു ദുസ്വപ്നം പോലെ മനസ്സിലേക്കോടിയെത്തുകയാണ്. ഏത്‌ സങ്കടത്തിലും അമ്മ ഒരാശ്വാസമായിരുന്നു.. എന്നാൽ ഇപ്പൊ അമ്മയും.. വിരഹമാണെല്ലാദുഃഖത്തിന്റേയുമടിത്തറയെന്നെവിടെയോ വായിച്ചിട്ടുണ്ട്‌. അതിപ്പോൾ യാദാർദ്ധ്യമായിക്കൊണ്ടിരിക്കുന്നു.. അവളിപ്പൊ എവിടെങ്കിലുമിരുന്ന് കരയുന്നുണ്ടാവും.. നീയൊറ്റക്കല്ല, നിന്റെയൊപ്പം ജീവിതത്തിൽ ഞാനുമുണ്ടെന്നെനിക്ക്‌ പറയണമെന്നുണ്ട്‌.. പക്ഷേ.. പക്ഷേ.... ' അവന്റെകണ്ണിൽനിന്നൊരുത്തുള്ളി അശ്രു താഴേക്കുപതിച്ചു..

രണ്ടരവർഷം വിവേക്‌ യു. എസ്സിൽ കഴിച്ചുകൂട്ടി. ആദ്യമൊക്കെ ദിവസേന നടത്തിയിരുന്ന നാട്ടിലേക്കുള്ള ഫോൺകാൾസ്‌ പിന്നെ ഒന്നും രണ്ടും ആഴചകളിലൊരിക്കലായി. അമ്മുവുമായി പലതവണ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ വെറുമൊരു ഫോൺകാളിലൂടെ തന്റെ ഇഷ്ടം പറയാനവൻ ഒരിക്കൽ പോലും ശ്രമിച്ചിരുന്നില്ല.  നീണ്ട രണ്ടരവർഷത്തിനുശേഷം വിവേക്‌ നാട്ടിൽ തിരിച്ചെത്തി. വളരെയധികം മാറ്റങ്ങൾ.. തരിശായിക്കിടക്കുന്ന പഴയ വയലിന്റെ നടുവിലൂടെനടന്നപ്പോൾ അന്ന് കോളേജിലേക്കുള്ള അമ്മുവുമായുള്ള നടത്തമായിരുന്നു അവനോർത്തത്‌. കുട്ടിക്കാലത്ത്‌ കാലിൽ തൊഴുമ്പാക്കുന്ന ബാല്യകാൽസ്മൃതികളുറങ്ങുന്ന ആ പഴയ വയൽവരമ്പുകളിന്നില്ല; അവൻ ദു:ഖത്തോടെയോർത്തു. നാട്ടിലെത്തിയിട്ട്‌ അമ്മുവിന്റെ വിവരങ്ങളായിരുന്നു വിവേക്‌ ആദ്യം തിരക്കിയത്‌. ഇളയമ്മയുടെയും കുടുംബത്തിന്റേയും കൂടെയുള്ള ജീവിതം അവൾക്കത്രക്ക്‌ സുഖകരമായിരുന്നില്ല. ഈയിടക്കെപ്പൊഴോ അവളുടെ വിവഹവും ഉറപ്പിച്ചിരിക്കുന്നു. വരൻ ചെറുപ്പക്കാരനൊന്നുമായിരുന്നില്ല. ഇളയമ്മക്കെങ്ങിനെയെങ്കിലും അവളുടെ വിവാഹം കഴിഞ്ഞാൽ മതിയായിരുന്നു. വിവാഹക്കര്യമറിഞ്ഞതിനുശേഷവും വിവേകിനു അത്ഭുതമൊ ഞെട്ടലൊ ഒന്നും തോന്നിയില്ല. എല്ലാം പ്രതീക്ഷിച്ചതുപോലെയെന്നമട്ടിൽ അവൻ കേട്ടുനിന്നു. അവൾക്ക്‌ വിവാഹത്തിൽ ഇഷ്ടമൊ അനിഷ്ടമൊ ഉള്ളതായി ആർക്കും അറിയുകയുമില്ലായിരുന്നു.


...അവസാന ഐസ്‌ക്യൂബ്‌ വീണുടഞ്ഞ ഗ്ലാസ്‌ വിവേക്‌ മെല്ലെ ചുണ്ടിലേക്കടുപ്പിച്ചു. അതെ.. ഇവൻ വിവേക്‌.. ആദ്യ പ്രണയം നഷ്ടമായ വേദന ഒരുതുണ്ട്‌ കയറിൽ ഒതുക്കാൻ തയ്യാറാവാത്തവൻ.. അധരങ്ങളുടെ മൗനത്തിനുപ്രതികാരമായി ആദ്യമായി മദ്യപിക്കുന്നവൻ.. 'നാളെ അവളുടെ വിവാഹമാണ്..
ജീവിതത്തിന്റെ നേർക്ക്‌ കണ്ണും മിഴിച്ച്‌ നിന്നവനെ ആകാശം നോക്കി സ്വപ്നം കാണാൻ പഠിപ്പിച്ചവൾ.. പ്രധിസന്ധികളിൽ ആശ്വാസമായവൾ..
ഉറ്റ സുഹൃത്തെന്ന് വിളിക്കാൻ ശീലിച്ചവൾ......
നാളെ മറ്റാരുടെയൊ സ്വന്തം.. ഇനി ആ പഴയ കലപിലായെന്നുള്ള കിളിനാദമില്ല..
പിണക്കങ്ങളും പരിഭവവുമില്ല.. കളിയാക്കുമ്പോൾ നുള്ളാനും ചെവിക്ക്‌ പിടിക്കാനുമാരുമില്ല..
ഇനിയൊരിക്കലും ആ പഴയയിഷ്ടം തുറന്ന് പറയില്ല.. എനിക്ക്‌ എന്റെയമ്മുവിന്റെ ചിരിക്കുന്നമുഖം കണ്ടാൽ മതി; ആരുടെയൊപ്പം ജീവിച്ചാലും.. ശേഷിക്കുന്നകാലം ജീവിക്കാൻ ആ ചിരിമതിയാകും..'
"വിവിച്ചേട്ടാ ദോ അമ്മുച്ചേച്ചി വിളിക്കുന്നു.." പെട്ടെന്നണ് മിനിക്കുട്ടി അതുവന്ന് പറഞ്ഞത്‌. അവൻ വേഗം വധുവിന്റെ മുറിയിലേക്ക്‌ പോയി. അവിടെ അമ്മു തനിച്ചായിരുന്നു. അവൾ ഒരു കത്തിന്റെ പൊതിപോലെയെന്തോയൊന്ന് അവന്റെ നേർക്ക്‌ നീട്ടി;
ഇങ്ങനെയൊരു മുഖവുരയോടെ: "വരുന്ന നിന്റെ പിറന്നാളിനു യു എസ്സിലേക്കയക്കാൻ വാങ്ങിയ ബിർത്ത്ഡേ വിഷെസ്‌ കാർഡാണ്.. ഇനിയൊരുപക്ഷെ തരാൻ കഴിഞ്ഞെന്ന് വരില്ല.. അഡ്വാൻസ്ഡ്‌ ഹാപ്പി ബിർത്ത്ഡേ..! "  അതുപറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അവൻ ഒരു താങ്ക്സും പറഞ്ഞ്‌ തന്റെ മുറിയിലേക്ക്‌ പോയി. മെല്ലെ കവർ ഇളക്കി അവൻ ആ മനോഹരമായ കാർഡ്‌ പുറത്തെടുത്തു. അതിനുള്ളിൽ ഒരു കുറിപ്പുണ്ടായിരുന്നു:

"പ്രിയപ്പെട്ട വിവേകിന്,
   അന്നത്തെ ആ കല്യാണദിനം നീ ഓർക്കുന്നുണ്ടൊ..? ഞാൻ ആദ്യമായി നിന്നെക്കണ്ട ദിവസം. ആദ്യം ചെറിയൊരിഷ്ടം തോന്നിയെങ്കിലും പിന്നീടത്‌ മറക്കാൻ കഴിയാത്ത പ്രണയമാകുമെന്നൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ നമ്മൾ ഒരു നിയോഗം പോലെ വീണ്ടും കണ്ടുമുട്ടി. കാലം നമ്മളെ അടുത്തസുഹൃത്തുക്കളാക്കി. പലപ്പോഴും എന്റെയിഷ്ടം തുറന്ന് പറയാനൊരുങ്ങിയതാണു. എന്നാൽ കഴിഞ്ഞില്ല. എനിക്കുറപ്പായിരുന്നു, ഒരു സുഹൃത്തെന്നതിലുപരി മറ്റൊരുരീതിയിൽ നീയെന്നെ കണ്ടിരുന്നില്ല. മനസ്സിൽ പ്രണയം സൂക്ഷിച്ച്‌ നിന്നോട്‌ കൂട്ട്‌കൂടിയത്‌ തെറ്റാണോയെന്നറിയില്ല. എന്നാൽ അതിലൊരിക്കലും ഞാൻ പശ്ചസ്തപിച്ചിട്ടില്ല. കാരണം നിന്നോടൊപ്പമുള്ള നിമിഷങ്ങളായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയം. നിനോടുള്ള ഇഷ്ടം തെറ്റായിപ്പോയെങ്കിൽ ക്ഷമിക്കില്ല്യേ? ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു...
സന്തോഷജന്മദിനാശംസകളോടെ,
                      -പ്രിയ(നിന്റെ അമ്മു) "


കണ്ണുനീർ അവന്റെ കണ്ണിൽനിന്നും ധാരയായൊഴുകി..
.......................................................................................................
പിറ്റേദിവസം വെള്ളകീറി..

രംഗം : കുറച്ചകലെ ഒരു പട്ടണത്തിലെ വിവാഹ-രെജിസ്സറോഫീസ്‌.. അതിനുള്ളിൽ കുറച്ച്‌ സുഹൃത്തുക്കൾക്കൊപ്പം വിവേകും, പിന്നെ.... അമ്മുവും...


(ശുഭം)

Wednesday, 24 October 2012

ദ്‌ സാൾട്ടി കോഫ്ഫി

അവൻ അവെള ഒരു പാർട്ടിയിൽ വച്ചാണു കണ്ടത്. കുെറ െചറുപ്പക്കാർ അവെളത്തെന്ന ശര്ദ്ദിക്കുന്നുണ്ടായിരുന്നു. എന്നാൽ വളെര ലളിതേവഷധാരിയായിരുന്ന അവെന ആരും േനാക്കിയിരുന്നിലല്. പാർട്ടിയുെട അവസാനം അവൻ തെന്റെയാപ്പം ഒരു േകാഫ്ഫിക്കായി അവെള ക്ഷണിച്ചു. അവൾക്കത് വളെര ആകസ്മികമായിരുന്നു. എന്നാൽ സാമ്മാനയ്മരയ്ാദേയാടുകൂടി അവൾ സമ്മതിച്ചു.
അവർ ഒരു മേനാഹരമായ േകാഫ്ഫി-േഷാപ്പിേലക്കുേപായി. എന്നാൽ അവെനെന്തങ്കിലും സംസാരിക്കാൻ തെന്ന ഭയമായിരുന്നു. അവൾക്ക് വളെര അസവ്സ്തയായിരുന്നു. തെന്ന വീട്ടിേലക്ക് േപാകാൻ അനുവദിച്ചിരുെന്നങ്കിൽ എന്നവൾ ആഗര്ഹിച്ചു.... െപെട്ടന്നവൻ െവയ്റ്റേറാടു േചാദിച്ചു "കുറച്ചു ഉപ്പ് തരെമാ? േകാഫ്ഫിയിലിടാനായിരുന്നു." എലല്ാവരും അവെനത്തെന്ന തുറിച്ചുേനാക്കി; എതര് വിചിതര്ം! അവെന്റമുഖം ചുവന്നുതുടുത്തു. എന്നാൽ അവൻ േകാഫ്ഫിയിൽ ഉപ്പിട്ടുതെന്ന കഴിച്ചു! അവൾ കൗതുകേത്താെട േചാദിച്ചു: "ഉപ്പിട്ട േകാഫ്ഫിേയാ?" അവൻ മറുപടിപറഞ്ഞു: "ഞാൻ ഒരു കുട്ടിയായിരുേന്ന്പ്പാൾ ഒരു കടൽത്തീരത്തിനടുത്തായിരുന്നു ഞങ്ങൾ താമസ്സിച്ചിരുന്നത്. എനിക്ക് കടലിൽ കളിക്കുന്നത് വളെര ഇഷ്ടമായിരുന്നു. കടലിെന്റ രുചി ഞാനനുഭവിച്ചിരുന്നു, േകവലം ഈ ഉപ്പിട്ട േകാഫ്ഫിേപാെല. ഇേപ്പാൾ ഉപ്പിട്ട േകാഫ്ഫി കഴിക്കുേമ്പാൾ, ഞാെനെന്റ ബാലയ്കാലെത്തക്കുറിച്ചും, ജന്മനാടിെനക്കുറിച്ചും, അവിെട ഇേപ്പാഴും ജീവിക്കുന്ന എെന്റ അച്ചനമ്മമാെരയും ഓർക്കും. എലല്ാേയ്പ്പാഴും അവ എെന്റ നഷ്ടങ്ങളാണു". പറഞ്ഞുെകാണ്ടിരിക്കുേമ്പാൾ അവെന്റ കണ്ണുനിറയുന്നുണ്ടായിരുന്നു.
അവെള അത് ആഴത്തിൽ സ്പർശിച്ചു. ഇെതലല്ാം അവെന്റ ഹൃദയത്തിെന്റ ഉള്ളിൽനിന്നുവരുന്ന ആത്മാർദ്ധ്തമായ വികാരങ്ങളാവണം. ഒരാൾ തെന്റ ഗര്ിഹാതുരതവ്ം പങ്കുവക്കണെമങ്കിൽ, അവൻ തികച്ചും വീടിെന പരിചരിക്കുന്നവനും, ബന്ദ്ന്ദങ്ങൾക്ക് വിലകൽപിക്കുന്നവനും ആയിരിക്കും. അവളും തെന്റ ജന്മസ്തലെത്തക്കുറിച്ചും, കുടുംബെത്തക്കുറിച്ചും ബാലയ്കാലെത്തക്കുറിച്ചും ഒെക്ക പറഞ്ഞുതുടങ്ങി. അെതാരു മേനാഹരമായ സംഭാഷണമായിരുന്നു, ഒപ്പം അവരുെട പര്ണയത്തിെന്റ തുടക്കവും. കുറച്ചുകാലം അങ്ങെന കഴിഞ്ഞു. അവൻ തെന്റ കാഴ്ചപ്പാടുകൾെക്കലല്ാം അനുേയാഗയ്നാെണന്ന് അവൾക്ക് േബാദ്ദയ്മായി; അവൻ േസ്നഹിക്കുന്നവരുെട കാരയ്തിൽ വളെര ശര്ദ്ദാലുവും അതിലുപരി നെലല്ാരു വയ്ക്തിയും ആയിരുന്നു. എന്നാൽ എലല്െയ്പാഴും അവൾ അവെനക്കുറിച്ച് കൂടുതലയ് അറിയാൻ വിട്ടുേപായിരുന്നു! അവെന്റ ഉപ്പിട്ട േകാഫ്ഫിക്ക് നന്ദി!
എലല്ാേയ്പ്പാഴേത്തയും േപാെലതെന്ന ഈ കഥയും അവസാനിച്ചു. രാജകുമാരെന രാജകുമാരി വിവാഹം കഴിച്ചു, പിെന്ന അവർ സേന്താഷേത്താെട ജീവിച്ചു... അവനുേവണ്ടി എലല്ാേയ്പ്പാഴും അവൾ ഉപ്പിട്ട േകാഫ്ഫി ഉണ്ടാക്കി.
നാൽപ്പത്‌ വർഷങ്ങൾക്കുേശഷം അവൻ േലാകേത്താടു വിടപറഞ്ഞു, അവൾക്കായ് ഒരു കത്തും ബാക്കിവച്ചിട്ട് : "എൻ പര്ിെയ, എേന്നാടു ക്ഷമിക്കൂ. ജീവിതത്തിൽ മുഴുവൻ ഞാൻ നിേന്നാട് നുണപറഞ്ഞു. ഇതായിരുന്നു ഞാൻ പറഞ്ഞ ആ ഒേരെയാരു വലിയ നുണ - ആ ഉപ്പിട്ട േകാഫ്ഫി. ആദയ്മായ് നമ്മൾ കണ്ടുമുട്ടിയേതാർക്കുന്നുെണ്ടാ? എനിക്കാസമയം വളെര ഭയമായിരുന്നു. യദാർത്ഥത്തിൽ എനിക്കുകുറച്ച് മധുരമായിരുന്നു എനിക്കാവിശയ്ം; എന്നൽ ഞാനുപ്പായിരുന്നു പറഞ്ഞത്. അത് മാറ്റിപ്പറയാൻ എനിക്ക് വളെര പര്യാസമായിരുന്നു, അതിനാൽ അങ്ങെനതെന്ന ഞാൻ മുൻേപാട്ടുേപായി. ഞാെനാരിക്കലും ചിന്തിച്ചിരുന്നിലല് അതായിരിക്കും നമ്മുെട സംഭാഷണത്തിെന്റ തുടക്കെമന്ന്! ജീവിതത്തിൽ കുേറേയെറ സമയങ്ങളിൽ ഞാൻ സതയ്ം പറയാൻ ശര്മിച്ചിരുന്നു, പെക്ഷ എനിക്കതിനു കഴിഞ്ഞിലല്, കാരണം ഒരിക്കലും ഒന്നിെനക്കുറിച്ചും നുണപറയിെലല്ന്ന് ഞാൻ വാക്ക് തന്നിരുന്നു.. ഇെപ്പാ ഞാൻ മരിക്കുകയാണു, ഒന്നിേനയും ഭയക്കുന്നിലല്; സതയ്ം നീയറിയണം : എനിക്ക് ഉപ്പിട്ട േകാഫ്ഫി ഇഷ്ടമായിരുന്നിലല്, വളെര അരുചിയാണതിനു.. എന്നാൽ ജീവിതത്തിൽ വലിെയാരുഭാഗം ഞാനത് ഉപേയാഗിച്ചു! നമ്മൾ കണ്ടുമുട്ടിയേപ്പാൾ െതാട്ട്! ഒരിക്കലും എനിക്കതിൽ ദു:ഖം േതാന്നിയിട്ടിലല്. നിേന്നാെടാപ്പമുള്ള ദിവസങ്ങളായിരുന്നു എെന്റ ജീവിതത്തിെല ഏറ്റവും വലിയ സേന്താഷം. ഇനിെയാരു രണ്ടാം ജന്മമുെണ്ടങ്കിൽ അതും നിേന്നാെടാപ്പം ആവണെമന്ന് ഞാൻ ഇഷ്ടെപ്പടുന്നു; േവണ്ടിവന്നാൽ ഒരിക്കൽക്കൂടി ഉപ്പിട്ട േകാഫ്ഫി കുടിക്കാനും..." അവളുെട കണ്ണുനീരാൽ കത്തുമുഴുവൻ നനഞ്ഞുകുതിർന്നിരുന്നു.
ഒരുദിവസം ആേരാ അവേളാട് േചാദിച്ചു: "ആ ഉപ്പിട്ട േകാഫ്ഫി എങ്ങെനയുണ്ടായിരുന്നു?!"
വളെര മധുരമുള്ളതായിരുന്നു; അവൾ പറഞ്ഞു, അടർന്നുവീഴുന്ന അശര്ുക്കേളാെട............
(പരിവർത്തനം)

Thursday, 18 October 2012

പ്രണയാഭ്യർദ്ദ്തന

പ്രണയാഭ്യർത്ത്ദന എന്ന ചിന്ത ആദ്യം കടന്നുവന്നത്‌ കൂട്ടുകാരുടെ ഇടയിൽ നിന്നയിരുന്നു. അവർ പ്രണയത്തെക്കുറിച്ചും പ്രണയിനിയെക്കുറിച്ചും ഒക്കെ പറയുമ്പോൾ മനസ്സിൽ ഒരു വേദനയും അസൂയയും ആയിരുന്നു. പിന്നെ താൻ മാത്രം എന്തെ ഇങ്ങെനെ ഒറ്റയാൻ ആയി കഴിയുന്നു എന്ന കുറ്റ്ബോധം ആയി. വികാരങ്ങൾ ഒരു പുഴ പോലെ മനസ്സിലൂടൊഴുകിയപ്പൊൾ അവൻ ഒരുകാര്യ്ം മനസ്സിൽ ഉറപ്പിച്ചു, 'ആരൊടെങ്കിലുംപ്രണയാഭ്യർത്ത്ദന നടത്തുക, സ്വയം സ്നേഹിക്കപ്പെടുക'. പിന്നെയൊന്നും അലോചിചില്ല, അതിനുള്ള വഴികൾ ആലോചിച്ചു.
ആരെ തിരഞ്ഞെടുക്കണം എന്നായി അടുത്ത സംശയം."ബസ്റ്റാൻഡിൽ സ്തിരം കാണുന്ന് കുട്ടിയായാല്ലൊ? വേണ്ട അത്‌ റിസ്കാവും".പിന്നെ മനസ്സിൽ വന്നത്‌ ബസ്സിൽ സ്തിരം തന്നെത്തന്നെ നോക്കുന്ന(ചിലപ്പൊ തെറ്റിധ്ദാരണയാവും) പെൺകുട്ടിയാണു. "ഹേയ്‌, അതും ശരിയാകില്ല.. ഹ്ം... ഇനിയാരാണു...?"

കുറേനേരത്തെ ആലൊചനക്കുശെഷം അവൻ തീരുമാനിച്ചു"ഹാ.. കിട്ടിപ്പോയ്‌.. ഫസ്റ്റ്‌ യിയറിൽ നിന്നും തപ്പിയെടുക്കാം ". അപ്പോഴാണു ഫസ്റ്റ്‌ യിയെർസ്സിന്റെ അഡ്മിഷൻ കഴിഞ്ഞ വിവരം ഓർത്തത്‌.

പിറ്റേന്ന് രാവിലെ ആ ഒരു വലിയ ലക്ഷ്യ്‌വുമായിട്ടാണു കൊളേജിൽ പൊയത്‌. മനസ്സിനെന്തൊ കുളിർമ്മ തോന്നി, ഒരുപക്ഷെ ശുഭകാര്യങ്ങൾക്കായിരിക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ, അവൻ മനസ്സിൽ കരുതി. ചിന്തിച്ചു നിന്നു സമയം പൊയതറിഞ്ഞില്ല. പിന്നീടുള്ളൊരുക്കമെല്ലാം വേഗതിലായിരുന്നു."ഇന്ന് 'പെണ്ണുകാണൽ ചടങ്ങുള്ളതല്ലെ'കുറച്ചധികം മേക്കപ്പ്‌ ഇട്ടേക്കാം" പൗഡർ വാരി മുഖത്തു വാരിത്തട്ടിയശേഷം അവൻ ബാഗുമെടുത്ത്‌ പുറത്തേക്കോടി

............................................................
ബസ്സ്‌ താമസ്സിച്ചണെത്തിയത്‌. അത്‌ കാരണം അവൻ വെഗത്തിലാണു നടന്നതു. പെട്ടെന്നാണു അതു സംഭവിചത്‌,ഒരു വെട്ടുകല്ലേൽ തട്ടി അവൻ ഒരു പെങ്കുട്ടിയുടെ മുകളിലെക്ക്‌ വീണു. അവൻ പെട്ടെന്നു തപ്പിത്തടഞ്ഞെണീറ്റ്‌ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു "സോറി, ഞാൻസത്യമായും കണ്ടില്ല.. വല്ലതും പറ്റിയോ?" "ഹേയ്‌ ഇല്ല..." അവൾഒരു ആശ്ചര്യ സ്വരത്തിൽ പറഞ്ഞു. പിന്നീടാണവനറിഞ്ഞത്‌ അവൾ ഒരേ കോളേജിലാണെന്നും തന്റെ ജൂനിയർ ആണെന്നും. അവൾ ആരെയൊ അവിടെ കാതു നിൽക്കുകയായിരുന്നു. അവൻ വീണ്ടും നടന്ന് തുടങ്ങി.

യാത്രയിൽ അവൾതന്നെയായിരുന്നു അവന്റെ മനസ്സിൽ. അവളുടെ നീണ്ടു വിടർന്ന് നയനങ്ങളും, നിഷ്കളങ്കമായ നോട്ടവും അവനെ വല്ലാതങ്ങ്‌ ആകർഷിച്ചു."ഇവളെത്ത്ന്നെ തിരഞ്ഞെടുത്തേക്കാം".

വെട്ടുകല്ലിനു ഒരു സ്തുതിയും പാടി അവൻ ക്ലാസ്സിൽ കയറി. ഇന്റർവെൽ ഒന്ന് പെട്ടെന്നാകാൻ അവന്റെ മനസ്സു വെമ്പി. "ഏതായലും ഇന്നു തന്നെ എല്ലാം ശെരിയാക്കിയെടുക്കണം, അല്ലേൽ വല്ലവനും വ്വന്ന് കൊത്തിക്കൊണ്ട്‌ പോയാൽ തീർന്നില്ലേ എല്ലാം!".ഇന്റർവെൽ ആയപ്പോൾഅവൻ അവളുടെ ക്ലാസ്‌ തിരക്കിയിറങ്ങി. ഒടുവിൽ കണ്ടെത്തി. ഭാഗ്യത്തിനവ്ല് ക്ലാസ്സിൽ തന്നെയുണ്ട്‌അയിരുന്നു.. എന്തൊ എഴുതുകയാണു. അവനവിടെത്ത്ന്നെ കുറച്ചുനേരം കാത്തിരുന്നു, അവളുടെഭംഗിയും ആസ്വ്ദിച്ചുകൊണ്ട്‌ . കുറച്ച്‌ സമയം കഴിഞ്ഞപ്പോൾ അവൾ കുറച്ച്‌ പേപ്പറുകളുമയി ഇറങ്ങിവന്നു. ഒപ്പം കൂട്ടുകാരിയുമുണ്ടായിരുന്നു."എല്ലാം ഓരു നിമിത്തം തന്നെ" എന്ന് മനസ്സിൽ കരുതിയവൻ അവളുടെ അരികിലേക്ക്‌ ചെന്നു. അവൾ ചിരിച്ചു. "ഇന്ന് രാവിലെ എന്നെ മറിച്ചിട്ട ചേട്ടനല്ലേ?" തെല്ലും കൂസലില്ലാതെയുള്ള അവളുടെ ചൊദ്യം കേട്ടവൻ ഒരു നിമിഷം നിശബ്ദനായ്‌. മനസ്സിൽ പറയാൻ വേണ്ടി മന:പാഠമാക്കിയതൊക്കെ ഒരുനിമിഷം കൊണ്ടുമറന്നു. ഇടർന്ന സ്വരത്തിൽ അവൻ പറഞ്ഞു"എനിക്കിയളോട്‌ മാത്രം ഒരുകാര്യം പറയനുണ്ടയിരുന്നു. തിരക്കില്ലെങ്കിൽ ഇത്തിരിനേരം ഇങ്ങൊട്ടു വരാമൊ?" അവൾ തലയാട്ടി. അവൻ കുറച്ച്‌ മുൻപോട്ട്‌ നടന്നു. പുറകെ അവളും. ഒരു മൂലക്കെത്തിയ ശേഷം ഉണങ്ങിയ തൊണ്ട ഒന്ന് 'കിച്‌ കിച്‌' പരിശോധിച്കിട്ട്‌ അവ്ൻ തുടർന്നു"എനിക്കിയാളെ ഇഷ്ടമാണു.. അത്‌ പറയൻ വേണ്ടിയാണു വിളിച്ചത്‌. മുൻപെങ്ങും പ്രൊപ്പോസ്‌ ചെയ്തുള്ളശീലം എനിക്കില്ല. അതുകൊണ്ടാണു വളച്ചുകെട്ടാതെ തുറന്ന് പറഞ്ഞത്‌. പ്രൊപ്പോസ്‌ ചെയ്തതിൽ എന്തെങ്കിലും കുറവുണ്ടേൽ ക്ഷമിക്കണം! പിന്നെ മറുപടി ഇപ്പോൾതന്നെ തരണമെന്നില്ല്.. ആലോചിച്ച്‌ പിന്നെപ്പറഞ്ഞാലും മതി.. റിപ്ലേ പ്രതികൂലമാണെങ്കിലും എനിക്കുവിരോധമില്ല.. ഇക്കാര്യം ആരോടും പറയാതിരുന്നാൽ മതി...." എങ്ങനെയൊക്കെയൊ അവൻ പൂർണ്ണമാക്കി. പിന്നീടവളുടെ ഊഴമായിരുന്നു, അവളൊരു പുഞ്ചിരിയോടെ പറഞ്ഞു:"സോറി.. എനിക്ക്‌ ഒരു സഹോദരനേയപ്പോലെയൊ നല്ല കൂടുകാരനെപ്പോലെയൊ മത്രമെ കാണാൻ കഴിയു.. ഇത്രയുമൊക്കെ പറഞ്ഞതു കൊണ്ട്‌ ഞാൻ തുറന്ന് പറയാം.. ഞാൻ വേറൊരാളുമായ്‌ ഇഷ്ടത്തിലാണു..അതാരാണെന്നുമാത്രം ചോദിക്കരുത്‌, ഞാൻ പറയില്ല.." എല്ലാ പെൺപിള്ളേരുടെയും സ്തിരം പല്ലവി അവളും ആവർത്തിച്ചു. കുറച്ചു സമയം ഒരു നിശബ്ദതയായിരുന്നു. വിദൂരതയിലേക്ക്‌ കണ്ണും നട്ടിരുന്ന് അവ്നെ നോക്കി അവൾ ചോദിച്ചു "ഞാൻ പൊയ്ക്കോട്ടെ...?" അവൻ ഒന്നു തലയാട്ടിയിട്ടു പറഞ്ഞു"പൊയ്ക്കോളൂ.. എനിക്കു പരിഭവമൊ വിരോധമൊ ഒന്നും ഇല്ല.. നഷ്ടങ്ങളുടെ കൂട്ടതിൽ ഒരുനഷ്ടവും കൂടി.." പിന്നെ തിരിഞ്ഞു നടന്നു.

പിന്നിൽ ഒരു പരിഹാസച്ചിരി ഉയരുന്നുണ്ടോയെന്നവൻ സംശയിച്ചു.."ഹ്ം...... ലോകത്ത്‌ പ്രണയാബ്ഭ്യർത്തന നടത്തുന്ന ആദ്യത്തെയാളന്നുമല്ലല്ലൊ താൻ... എന്റെ വിലപ്പെട്ട സ്നേഹതിനുള്ളഅർഹത അവൾക്കില്ലാതെപൊയ്‌"
ഒരിക്കലും പൊഴിക്കില്ലെന്ന് ഉറപ്പുള്ള പൂമരച്ചുവട്ടിൽ ഒരു വസന്തകാലം മുഴുവൻ കാതിരിക്കാൻ അവൻ തയ്യാറല്ലായിരുന്നു.

............................................................................
............................................................................

വീട്ടിലേക്കുള്ളവഴിയിലൂടെ അവൻ തനിയെ നടന്നു. നൂറായിരം ചിന്തകളോടെ. മാനമിരുണ്ടതും ചാറ്റൽമഴ പെയ്തതുംഅവനറിഞ്ഞില്ല. തണുത്തുറച്ച വഴിയിൽ ചവുട്ടി മുൻപോട്ട്‌ നീങ്ങുമ്പോൾ ഒരു ചോദ്യം മനസ്സിലവശേഷിച്ചു.. "ഇനിയെന്ത്‌...?"