എൺപതുകളിൽ തൊണ്ണൂറുകളിൽ ഉണ്ട്,
യാചകരവർ..ഭവനങ്ങൾതോറും കയറിയിറങ്ങുന്നവർ..
വഴിവക്കിൽ, പീടികത്തിണ്ണയിൽ പിന്നെ ദേവാങ്കണത്തിൽ..
ഫ്രൈഡ് റൈസും ചിക്കനുമല്ലൊരാഹാരവറ്റിനായി, ഉടുതുണിക്കായ്..
എന്നാലിന്നീ മുഖപുസ്തകച്ചുമരിൽ ചാരിനിൽക്കുവിൽ,
കേൾക്കാ മതിലും ശോചനീയമായ യാചന:
'ലൈക്കടിക്കൂ പ്ലീസ്, കമന്റടിക്കൂ പ്ലീസ്, പിന്നൊരു
ഷെയർ മതി.. അതുമതീ..' യാജകർ തീർന്നില്ലിനിയുമൊ;
"ആഡ് മീ അസ് യുവർ ഫ്രെണ്ട്, ബ്ലോക്കിഡ് ഫോർ വണ്ണിയർ!"
സത്യത്തിലിവർ തമ്മിലെന്തുവ്യത്യാസമെന്റെ സുക്കർബെർഗമ്മാവാ..?!!
ഇനിവേറെ ചില താളുടമകളുണ്ടിവിടെ,
മുതലാളിത്വ ഭൂർഷ്വാസികൾ.. ആട്ടിനെ പട്ടിയാക്കുന്നോർ..:
'അച്ചനെ, കൊച്ചച്ചനെ പിന്നവന്റെ അമ്മേടെ....
അവന്റമ്മേടെ വീട്ടിന്റെ തൊട്ടടുത്ത വീട്ടിലെ
വിസകിട്ടിയിരിക്കുന്ന അമ്മാവനെ ഇഷ്ടമുള്ളോർ
ലൈക്കിടൂ, കമന്റിടൂ, പിന്നൊരു ഷെയറിനുതുല്ല്യം
ആയിരം കോഴിമുട്ട പുഴുങ്ങിയത്..!'
ഒരുവൾ ടെക്സ്റ്റ് ബുക്കാണെന്ന് കരുതി ഫേസ്ബുക്കിൽ,
"പഠിക്കാനെന്തുണ്ട്?" "നല്ല ജാടയും.. മൾട്ടി-പ്രണയവും..
പിന്നെ ജനിതകശാസ്ത്രവും..!"
അവളൊരു 'ഹായ്' മെസ്സേജയച്ചു സമപ്രായനെന്നുധരി-ച്ചോരാൺപിറന്നോന്..
അതുകിട്ടിയ കൗമാരത്തിൻ മുഖമ്മൂടിയിൽ
സീസി അടഞ്ഞമ്മാവനിങ്ങനെപാടി: 'ഒഹോ.. ലഡ്ഡുപൊട്ടീ....!'
( കഞ്ചാവ് കിട്ടീല്ലാ.. പകരം അച്ചച്ചൻ വലിച്ചേന്റെ ബാക്കി കാജാ മിന്നിച്ചോണ്ടെഴുതീതാ.. സംഗതി പഴേതുതന്നെ ആധൂനികമായപ്പൊ ഇങ്ങനായീന്ന് മാത്രം! എങ്ങനൊണ്ട്?!! )
ലേബൽ:അച്ചച്ചന്റെ വിസകിട്ടിപ്പോയിട്ട് പത്തുവർഷത്തിലേറെയായി. വീണ്ടും കുത്തിപ്പൊക്കിയതിനു ക്ഷമാപണം.!
അസാധ്യ കോമഡി.
ReplyDeleteനീ എഴുതി തെളിയും!!
:) നന്ദി .! ആദ്യ അഭിപ്രായത്തിനും സന്ദർശനത്തിനും!
Deleteകൊള്ളാം...!!!
ReplyDelete:) നന്ദി!
Deleteജൊസ്ലെറ്റെ ചെക്കൻ പുലിയാട്ടാ
ReplyDelete--- തെളിയും ഒറപ്പ് .. മോനെ ദൈവം സഹായിക്കട്ടെ ...വിപ്ലവകാരിക്കൊരു കൂട്ടുമായല്ലോ ... സന്തോഷം . !! ആശംസകൾ
അതെ ഭായ്.. നന്ദി.. :))
Deleteകൊള്ളാട്ടോ നല്ല വരികൾ.
ReplyDeleteഭാവുകങ്ങൾ..:)
സന്ദർശനത്തിനു വീണ്ടും നന്ദി സിസ്. :)
Deleteലൈക് വേണോ.??
ReplyDeleteഎന്താ കണാത്തത് എന്ന് കരുതിയിരിക്കുകയായിരുന്നു!
Deleteസന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി അജിത് ഭായ്..
വിഷ്ണു ..ലൈക്കോ .>കമ്മന്റൊ എന്താ വേണ്ടത്? നല്ല രസായിട്ട് അത്യാധുനികമായിട്ട് എഴുതി..:)
ReplyDeleteനന്ദി! രണ്ടും ഓരൊ പ്ലേറ്റ് പോരട്ടേന്ന്.. :)
Deleteഅത്യന്താധുനികൻ....പോരട്ടെ ഇനീം..
ReplyDeleteനന്ദി :))
Deleteആഹാ, ആധുനികന്‍ പൊളിച്ചു! ഇനീം കാജ തുടരൂ! പറ്റുമെങ്കില്‍ കഞ്ചാവില്‍ കേറി രണ്ടു പോസ്റ്റ് - അപ്പൊ ഇനീം പൊളിക്കും!
ReplyDeleteആശംസകള്‍ !
കാജ തീർന്നു.. ഇനി കഞ്ചാവിലൊന്നുപയറ്റണം! നന്ദി!!
Deletepaavam facebook..... enthu paapam aano athu cheythathu?
ReplyDeleteKollam nalla ugran Garudan kavitha
:) നന്ദി!
Deleteഉത്തരാധുനിക കവിത. നല്ല ആശയം. ഇഷ്ടമായി...
ReplyDeleteനന്ദി! വീണ്ടും ഇതുവഴി വരു !
Deleteആശയം കാലിക പ്രസക്തം.നല്ല ശൈലി ഇഷ്ടായി
ReplyDeletethanx!!
ReplyDelete