Saturday, 22 November 2014

ചുംബനം, അരാജകത്വം, സദാചാരബോധം

കഴിഞ്ഞ ദിവസം പത്മശ്രീ മോഹൻലാലിന്റെ ബ്ലോഗിൽ "സദാചാരത്തിന്റെ പുകയും പൂക്കളും" എന്ന ലേഖനം വായിച്ചിരുന്നു. അതുതന്നെയാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു ലേഖനത്തിനു എനിക്കു പ്രേരണയായതും. നമ്മുടെ നാട്ടിൽ ഇപ്പോൾ കാലികപ്രസക്തിയുള്ള വിഷയങ്ങൾ അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ റോജി റോയിയുടെ ദുരൂഹമരണവും നിൽപ്പുസമരവും മറ്റുമാണെന്നറിയാം. എങ്കിലും സദാചാര ഗൂണ്ടായിസം എന്നത്‌ തീരെ തള്ളിക്കളയാവുന്ന കാര്യമല്ല. അന്ധമായ താരാധാരനക്കും വ്യക്തിനിരൂപണത്തിനുമപ്പുറം മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടുന്ന ഒരാളാണു ഞാൻ. എന്നാൽ ഉത്തരവാദിത്വമുള്ള സമൂഹ്യജീവി എന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായം ഒരു നടനെന്നസ്ഥാനത്തിലുപരിയാണ്. ശ്രി. വി.റ്റി. ബൽറാം, ശ്രീ ജോയ്‌ മത്യൂ തുടങ്ങിയവർ നേരത്തെ തന്നെ ചുമ്പന സമരത്തെ അനുകൂലിച്ചതിനു 'സദാചാര'മലയാളികളുടെ വെറുപ്പ്‌ സമ്പാതിച്ചിരുന്നു എന്നത്‌ വാസ്തവമാണ്. പല പ്രമുഖരും മൗനം പാലിച്ചിരുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു അഭിപ്രായം എഴുതിയതിൽ ലാലേട്ടൻ തികച്ചും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

എന്താണ് സംസ്കാരം, ദുരാചാരം, സദാചാരം എന്നിവ? നമ്മുടെ നാട്ടിൽ അമ്മാവന്റെ മകൾ അല്ലെങ്കിൽ മകൻ ആണ് മുറ. എന്നാൽ തമിഴ്‌നാട്ടിലേക്ക്‌ ചെല്ലുമ്പോൾ അത്‌ 'മുറൈ മാമൻ' ആയി. എന്നാൽ അത്‌ ശെരിയല്ല അമ്മാവന്റെ മകൻ അല്ലെങ്കിൽ മകൾ ആണ് ശെരി എന്നു പറയാൻ നമ്മുക്ക്‌ കഴിയില്ല. കാരണം അവർ പഴകിവന്ന ശീലങ്ങളും ഇവിടുത്തേതും വ്യത്യസ്തങ്ങളാണ്. അതുപോലെ തന്നെ സതിപോലെയുള്ള ആചാരങ്ങൾ ഒരു കാലഘട്ടത്തിൽ സദാചാരമായിരുന്നു. എന്നാൽ ഭൂരിഭാഗം ജനങ്ങളും പിൻതാങ്ങിയിരുന്ന അത്തരം ആചാരങ്ങൾ പിൽക്കാലത്ത്‌ ദുരാചാരമായിമാറി. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങളിൽ ഭൂരിഭാഗം ജനങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ മറ്റുള്ളവരിലേക്ക്‌ അടിച്ചേൽപ്പിക്കേണ്ട കാര്യമില്ല. നമ്മുടെ ഒരു ജനാധിപത്യരാഷ്ട്രമാണ്. എങ്കിലും ഒരു സമയത്ത്‌ കമ്മൂണിസ്റ്റ്‌ പാർട്ടിയാണ് കേരളത്തിൽ ഭൂരിഭാഗം(ഇപ്പോഴുള്ള കാര്യം അറിയില്ല) എന്നു കരുതി ബാക്കിയുള്ളവരും ആ പാർട്ടിയിൽ അണിചേരണമെന്ന് പറയുന്നത്‌ പോലെയാണിത്തരം പ്രാകൃതമായ സദാചാരബോധം ഉണർത്തുന്നത്‌. സദാചാരത്തേക്കുറിച്ചും അശ്ലീനതയെ കുറിച്ചുമുള്ള ചർച്ചകളിൽ ഭൂരിഭാഗം സംഘടനകളിലും അഭിപ്രായവ്യത്യാസങ്ങൾ വന്നു എന്നാണറിയാൻ കഴിഞ്ഞ വിവരം. അതായത്‌ ഇത്തരം കാര്യങ്ങളിൽ വ്യക്തിഗതമായ അഭിപ്രായങ്ങളിൽ ഭിന്നതയുണ്ടാകുന്നു.

ചുംബനം എന്നത്‌‌ ഒരാളുടെ വ്യക്തിസ്വാതത്ര്യമാണെന്നകാര്യം മലയാളി പലപ്പോഴും മറന്നുപോകുന്നു. എന്നാൽ വ്യക്തിസ്വാതന്ത്ര്യം എന്നത്‌ നിയമത്തെ ഉൾക്കൊണ്ടുകൊണ്ട്‌ എന്നാൽ അതിലുമുപരി ഔചിത്യത്തിലധിഷ്ഠിതമായ ഒന്നാണ്. മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുക, ലാലേട്ടൻ പറഞ്ഞപോലെ "നിങ്ങൾ എന്റെ  കണ്മുൻപിൽ വച്ച്‌ ചുംബിക്കരുത്‌ എന്നു പറയാൻ എനിക്ക്‌ ഒരവകാശവുമില്ല. ഇഷ്ടമില്ലാത്ത കാഴ്ചകളിൽ നിന്ന് ഞാനാണ്  മാറിപ്പോകേണ്ടത്‌". ഫേയ്സ്‌ ബുക്കിൽ ആരോ പറഞ്ഞ അഭിപ്രായം പോലെ വീട്ടിലെ ടി.വി.യിൽ കുടുംബപരമായി കാണാൻ ഇഷ്ടപ്പെടാത്ത കാഴ്ചകൾ വന്നാൽ ആരും ടി.വി തല്ലിത്തകർക്കുന്നില്ല; അടുത്ത ചാനലിലേക്കു പോകുന്നു.
സെൻസർ ചെയ്തുവരുന്ന നമ്മുടെ ചലച്ചിത്രങ്ങൾ അശ്ലീല ചിത്രങ്ങൾ(അഡൾട്‌ ഒൺലി സർട്ടിഫിക്കേഷനോടു കൂടിയവ) അല്ലാത്തവ എന്നിങ്ങനെ ആസ്വാദകർക്കായി തരംതിരിച്ചുപോരുന്നു. അശ്ലീലചിത്രങ്ങളലല്ലാത്തവയിൽ ചുംബനം നിരോധിക്കുന്നുണ്ടൊ? നിയമങ്ങളിലെവിടെയെങ്കിലും ചുംബനം നിരോധിക്കപ്പെട്ടിട്ടുണ്ടൊ?  നമ്മുടെ ബസ്സുകളിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്നതൊ അവരെ കാർന്നുതിന്നുന്ന മുനയുള്ള നോട്ടങ്ങളൊ, പബ്ലിക്കിൽ മലമൂത്ര വിസർജ്ജനമൊ; പുകവലിയൊ, മതങ്ങൾക്ക്‌ ബലിയാടായുള്ള ദുരഭിമാനക്കൊലയൊ മറ്റൊ അല്ല, ഇത്തരക്കാർക്ക്‌ സഹിക്കാൻ കഴിയാത്തത്‌ രണ്ടുപേർ അന്വോന്യം ഇഷ്ടത്തോടെ സമ്മതത്തൊടെ ചെയ്യുന്ന ചുംബനമാണ്! അന്യന്റെ സഹോദരിയിൽ ഇവർക്ക്‌ തോന്നുന്ന കപടസദാചാരത്തിൽ നിന്നുമാലോചിക്കണം എത്രത്തോളമായിരിക്കും ഇവരുടെ സ്വന്തം സഹോദരിമാർ അനുഭവിക്കുന്ന പുരുഷമേധാവിത്വം എന്നത്‌.

"ചുംബനവും സദാചാരവും - ചില സ്ത്രീ (പക്ഷ) ചിന്തകൾ" എന്ന ലേഖനം കുറച്ചു ദിവസങ്ങൾക്ക്‌ മുൻപ്‌ വായിക്കാനിടയായി. മകളുടെ ഇഷ്ടത്തോടെ അനുവാദത്തോടെ അവളെ ചുംബിക്കുന്നതിൽ ഒരിഷ്ടക്കേടും ഇല്ലെന്ന് തുറന്ന് പ്രകടിപ്പിച്ച ഒരമ്മയുടെ മനസ്സ്‌ അവിടെ എനിക്ക്‌ കാണാൻ കഴിഞ്ഞു. ഒരു പൊതുസ്ഥലത്ത്‌ പ്രണയിതാക്കൾ അടുത്തിടപഴകുന്നുണ്ടെങ്കിൽ അത്‌ വീട്ടുകാരറിഞ്ഞാൽ പ്രശ്നമില്ല അല്ലെങ്കിൽ പ്രശ്നമില്ലാത്തത്ര സ്വകാര്യതയെ അവർക്കിടയിലുള്ളു എന്ന് സാമാന്യബോധമുള്ളവർക്ക്‌ മനസ്സിലാകും. അപ്പോൾ ഇവിടെ പൊതുസ്ഥലത്ത്‌ പ്രണയിതാക്കൾ പാടില്ല എന്നതാണല്ലൊ ഇവരുടെ നിലപാട്‌. പാർക്കുകൾ ബീച്ചുകൾ തുടങ്ങിയവയുടെ നല്ലൊരു വശം എന്തെന്നാൽ ഇവയൊക്കെ  ലൈംഗികച്ചുവയില്ലാത്ത പ്രണയം ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു ചുറ്റുപാട്‌ സമ്മാനിക്കുന്നു എന്നതാണ്. എന്നാൽ അവയൊക്കെ അനാശാസ്യം മാത്രമാണെന്നു പറയുന്ന കപടസദാചാരവാദികൾക്കെതിരെ ചുംബനം ഒരു സമരരീതിയായെടുക്കണമെങ്കിൽ അതിവുടുത്തെ സാഹചര്യം അതായതുകൊണ്ടാണ്. ഡൗൺ ടൗൺ എന്ന ഹോട്ടൽ അടിച്ചുതകർത്തതുമാത്രമല്ല, കപടസദാചാരം മറ്റ്‌ പലയിടങ്ങളിലും അസഹനീയമായതുകൊണ്ടാവണം ഞാനുള്പ്പെടുന്ന ഒരു കൂട്ടം യുവജനങ്ങൾ ചുംബനസമരത്തെ അനുകൂലിക്കുന്നത്‌. എന്നാൽ എടുത്തുപറയേണ്ട ഒരുകാര്യം കുറെയധികം ജനങ്ങളെങ്കിലും ഈ സമരരീതി തെറ്റിധരിക്കപ്പെട്ടിരുന്നു എന്നതാണ്. രണ്ട്‌ അപരിചിതരായ ആൺകുട്ടിയും പെൺകുട്ടിയും വന്ന് പരസ്പരം ചുംബിക്കുവാനുള്ള അവസരമല്ല ഈ പ്രധിഷേധസമരമെന്നും ഇത്‌ സദാചാര ഗൂണ്ടായിസത്തിനെതിരെയുള്ള പ്രതീകാത്മകമായ സമരമാണെന്നും പലരും മനസിലാക്കിയിരുന്നില്ല. ഒരേ ചിന്താഗതിയുള്ളവരെ സംഘടിപ്പിക്കുവാനും പ്രണയിതാക്കൾ ഉണ്ടെങ്കിൽ അവർ പരസ്പരം ചുംബിച്ച്‌ പ്രതിഷേധിക്കാനുമായിരുന്നു സംഘാടകർ തീരുമാനിച്ചിരുന്നത്‌ എന്നാണു ഞാനറിഞ്ഞ വസ്തുത. അതിനപ്പുറം പൊതുസ്ഥലത്ത്‌ ചുംബിച്ച്‌ പബ്ലിസിറ്റി നേടാനും കാമദാഹം തീർക്കാനും ഉള്ള ലൈസെൻസിനുവേണ്ടിയായിരുന്നില്ലിത്തരം സമരങ്ങൾ എന്ന് ഞാൻ മനസ്സിലാക്കുന്നു.
മത-രാഷ്ട്രീയ പാർട്ടികൾ സദാചാരകാവലാൾ ആകുന്ന സമൂഹത്തിൽ അവരുടെ നിലപാടുകൾ ഊഹിക്കാവുന്നതേയുള്ളു. ജനങ്ങളിൽ തെറ്റിധാരണയുണ്ടാക്കി അവരുടെ ശ്രദ്ദപിടിച്ചുപറ്റുന്നതിലായിരിക്കുമല്ലൊ അവരുടെ കണ്ണ്! എന്നാൽ വേറെ ഒരുകൂട്ടത്തിന്റെ വാദം മറ്റൊന്നാണ്; ചുണ്ടിൽ ചുംബിക്കുന്നത്‌ എല്ലായ്പ്പോഴും സെക്സും കവിളിലാണേൽ അത്‌ നിഷ്കളങ്കമായ സ്നേഹവും ആണെന്നാണിക്കൂട്ടർ പറയുന്നത്‌! മറ്റു ചിലരുടെ വാദം ചുംബിക്കുന്നത്‌ രഹസ്യമായിട്ടു മാത്രം പോരെ എന്നാണ്. അങ്ങനെയെങ്കിൽ രഹസ്യമായി സെക്സും ആകാമല്ലൊ?! ബന്ധങ്ങളുടെ ദൃഡതക്കും ചില മുൻകരുതലുകൾക്കും വേണ്ടിയായിരിക്കണം സെക്സിന്  വിവാഹമെന്ന ലൈസെൻസ്‌ നിയമം ഏർപ്പെടുത്തിയിരിക്കുന്നത്‌.
റെയിൽവെ സ്റ്റേഷൻ, എയർപ്പോർട്ട്‌ തുടങ്ങിയ സ്ഥലങ്ങളിൽ ചുംബനം ആശ്ലേഷണം തുടങ്ങിയ സ്നെഹപ്രകടനങ്ങൾ സാധാരണമാണ്. എന്നാൽ അവയൊക്കെ പൊതുസ്ഥലമാണെന്നകാര്യം മനസ്സിലാക്കെണ്ട ഒന്നാണ്.
അല്ലെങ്കിൽ തന്നെ യദാർത്ഥ പ്രണയിതാക്കളാരും പബ്ലിസിറ്റിക്കുവെണ്ടി നാലാൾ കാൺകെ ചുംബിക്കില്ല എന്നത്‌ ചിന്തിക്കാവുന്നതേയുള്ളു.

എന്റെ നിലപാടെന്തെന്നാൽ ചുംബനം സെക്സ്‌ അല്ല, അത്‌ നാലാൾ കാണണം എന്നാഗ്രഹിച്ച്‌ ചെയ്യേണ്ട ഒന്നല്ല; എന്നാൽ ചുംബിക്കുന്നത്‌ മറ്റൊരാൾ കണ്ടു എന്ന കാരണത്താൽ നിയമം കയ്യിലെടുക്കുന്നത്‌ തികച്ചും കപട സദാചാരമാണ്. അതാണ് മലയാളിയുടെ സംസ്കാരമെങ്കിൽ അതിനെ ഞാൻ എതിർക്കുന്നു. ബീച്ചിലും പാർക്കുകളിലും ലൈഗീകച്ചുവയില്ലാത്ത വൈകാരികമായ കളങ്കമില്ലാത്ത പ്രണയങ്ങൾ സ്വയ്‌ര്യമായി വിഹരിക്കട്ടെ. അന്യന്റെ സ്വകാര്യതകൾ വ്യക്തിസ്വാതന്ത്രങ്ങൾ എന്നിവ മറ്റുള്ളവർ തലയിടാതെ അവ നിയമത്തിന്റെ വഴിയിൽ സഞ്ചരിക്കട്ടെ. ചുബനം, അനാശാസ്യം, പ്രണയം, ലൈംഗികത എന്നിവക്ക്‌ അതിന്റേതായ വേർത്തിരിവ്‌ കൈവരട്ടെ.. പ്രാകൃതമായ വൈകല്യം നിറഞ്ഞ സംസ്കാരങ്ങൾ ആധുനിക സാന്മാർഗ്ഗികതക്ക്‌ വഴിമാറട്ടെ..!

11 comments:

  1. Replies
    1. എന്താദ്‌ ചുംബനസ്മെയിലിയൊ! സദാചാരപോലിസ്‌ ചുറ്റിപ്പറ്റിനടപ്പുണ്ട്‌!

      Delete
  2. സദാചാരം നമ്മെ പഠിപ്പിക്കുന്നു - മറക്കേണ്ടത്‌ മറച്ചില്ലെങ്കില്‍ എല്ലാ മറകളും തുറക്കേണ്ടി വരും ..പിന്നെന്തിനാണ് 'പൂട്ടുകള്‍'...!!കള്ളന്മാരുടെ സ്വൈര വിഹാരത്തിന് നമ്മള്‍ കഞ്ഞി വെക്കേണ്ടതില്ല.നന്നായി ലേഖനം.ആശംസകള്‍ !

    ReplyDelete
    Replies
    1. അതെ. മറക്കേണ്ടതാണേൽ മറക്കുകതന്നെ വേണം.. പ്രതികരണത്തിനുനന്ദി. വീണ്ടും വരൂ!

      Delete
  3. "ചുബനം, അനാശാസ്യം, പ്രണയം, ലൈംഗികത എന്നിവക്ക്‌ അതിന്റേതായ വേർത്തിരിവ്‌ കൈവരട്ടെ.. "ആ വേർതിരിവ് മനസ്സിലാക്കാഞ്ഞിട്ടാണ് ഈ കുഴപ്പം എല്ലാം...

    ReplyDelete
    Replies
    1. ആ വേർത്തിരിവാണു വേണ്ടത്‌.. നന്ദി!

      Delete
  4. “രണ്ട്‌ അപരിചിതരായ ആൺകുട്ടിയും പെൺകുട്ടിയും വന്ന് പരസ്പരം ചുംബിക്കുവാനുള്ള അവസരമല്ല ഈ പ്രധിഷേധസമരമെന്നും ഇത്‌ സദാചാര ഗൂണ്ടായിസത്തിനെതിരെയുള്ള പ്രതീകാത്മകമായ സമരമാണെന്നും പലരും മനസിലാക്കിയിരുന്നില്ല. ഒരേ ചിന്താഗതിയുള്ളവരെ സംഘടിപ്പിക്കുവാനും പ്രണയിതാക്കൾ ഉണ്ടെങ്കിൽ അവർ പരസ്പരം ചുംബിച്ച്‌ പ്രതിഷേധിക്കാനുമായിരുന്നു സംഘാടകർ തീരുമാനിച്ചിരുന്നത്‌ എന്നാണു ഞാനറിഞ്ഞ വസ്തുത. അതിനപ്പുറം പൊതുസ്ഥലത്ത്‌ ചുംബിച്ച്‌ പബ്ലിസിറ്റി നേടാനും കാമദാഹം തീർക്കാനും ഉള്ള ലൈസെൻസിനുവേണ്ടിയായിരുന്നില്ലിത്തരം സമരങ്ങൾ എന്ന് ഞാൻ മനസ്സിലാക്കുന്നു. ”

    ഇതൊന്നങ്ങു നേരത്തെ പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ ഈ കുഴപ്പങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. അപ്പോൾ അതല്ലായിരുന്നു സംഘാടകർക്ക് വേണ്ടിയിരുന്നത്. അതുകൊണ്ട് അവർ പ്രതീക്ഷിച്ചതിനേക്കാൾ പബ്ലിസിറ്റി കിട്ടുകയും ചെയ്തു.

    ReplyDelete
    Replies
    1. ഇതൊക്കെ ഫേസ്ബുക്ക് പേജിൽ തുടർച്ചയായി പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. എന്നിട്ടും സമരവിരുദ്ധർ അതൊന്നും അംഗീകരിക്കാതെ വേറെ പ്രചരണങ്ങൾ നടത്തുകയായിരുന്നു. അത് കൂടുതൽ ജനശ്രദ്ധയാകർഷിക്കാനും കാരണമായി.

      Delete
    2. അതെ കിസ്സ്‌ ഓഫ്‌ ലവ് എന്ന പേരുതന്നെ കുറെയധികം പേരെ തെറ്റിധരിപ്പിച്ചു എന്നതാണു വാസ്തവം

      Delete
  5. Very good...ഇങ്ങനെയാണ്‌ എനിക്കും സമരത്തെ വിലയിരുത്താൻ കഴിഞ്ഞത്. അതുകൊണ്ട് സമരക്കാരോടൊപ്പം നിൽക്കുന്നു...

    ReplyDelete
    Replies
    1. പ്രതികരണത്തിനു വളരെ നന്ദി... വീണ്ടും വരൂ!

      Delete